ആദിശങ്കര ക്ഷേത്രത്തിലെ ശിവലിംഗം മോഷണം പോയി

ശനിയാഴ്‌ച രാവിലെ 4.30ന് ക്ഷേത്രം കവര്‍ന്ന ജീവനക്കാരനാണ് ശ്രീകോവിലിന്റെ വാതിലുകള്‍ തുറന്നുകിടക്കുന്നതായി കണ്ടത്. വിവരമറിഞ്ഞ് എറണാകുളം റേഞ്ച് ഐജി ഹേമചന്ദ്രന്‍, റൂറല്‍ എസ്‌പി പി വിജയന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം നടത്തി.
പെരിയാര്‍ കടന്നാണ് മോഷ്ടാക്കള്‍ ക്ഷേത്രത്തില്‍ പ്രവേശിച്ചതെന്നാണ് കരുതുന്നത്. ക്ഷേത്രത്തിന്റെ മുകളിലൂടെ കയറി അകത്തേയ്‌ക്ക് ചാടിക്കടന്നതിന്റെ പാടുകള്‍ കാണുന്നുണ്ട്. ആര്യാബ സമാധിയ്‌ക്കുസമീപം തറയില്‍ ഏഴോളം ചെളിപുരണ്ട കാല്‍പാദ അടയാങ്ങളും കാണുന്നുണ്ട്.
ശ്രീകോവിലിന്റെ വാതിലിന്റെ താഴുകള്‍ തകര്‍ത്തിട്ടുണ്ട്. ശ്രീശങ്കര വിഗ്രഹത്തിന് മുന്‍പിലായി വെള്ളി നിര്‍മ്മിത പീഠത്തിലായിരുന്നു മരതക ശിവലിംഗം പ്രതിഷ്‌ഠിച്ചിരുന്നത്. 1910ലാണ് ശൃംഗേരിയില്‍ നിന്നും ശിവലിംഗം ഇവിടെയെത്തിച്ച് പ്രതിഷ്‌ഠിച്ചത്. മൂന്ന് ലക്ഷത്തോളം വിലപിടിപ്പുള്ള പഞ്ചപാടകം, തട്ടുകള്‍, മണികള്‍, മൊന്തകള്‍, സോമസൂത്രം, പീഠം എന്നിവയും മോഷ്ടിക്കപ്പെട്ടിട്ടുണ്ട്.
ആലുവയില്‍ നിന്നും വിരലയടയാള വിദഗ്‌ധരും തൃപ്പൂണിത്തുറയില്‍ നിന്നും ഡോഗ്‌സ്‌ക്വാഡും സ്ഥലത്തെത്തി അന്വേഷണം നടത്തി. ഒരേ രീതിയിലുള്ളതാണ് ചെളിപുരണ്ട ഏഴ് കാല്‍പാദങ്ങളുമെന്നാണ് പ്രാഥമിക നിരീക്ഷണത്തില്‍ പൊലീസിന് ബോധ്യപ്പെട്ടിരിക്കുന്നത്.
സംഭവത്തെ ഗൗരവതരമായി കാണുന്നുണ്ടെന്നും എസ്‌പി വിജയന്റെ നേതൃത്വത്തില്‍ വിദഗ്‌ധരടങ്ങുന്ന സംഘത്തെ അന്വേഷണത്തിനായി നിയോഗിക്കുമെന്നും ഐജി ഹേമചന്ദ്രന്‍ പറഞ്ഞു.












Click it and Unblock the Notifications