നിരീശ്വരവാദികള്‍ക്ക് വോട്ട് ചെയ്യരുത്: ഇടയലേഖനം
കോഴിക്കോട്: നിരീശ്വരവാദവും അക്രമരാഷ്ട്രീയവും അടിച്ചേല്‍പ്പിക്കുന്നവരെ തിരഞ്ഞെടുപ്പില്‍ തോല്‍പ്പിക്കണമെന്നാവശ്യപ്പെട്ട് സംസ്‌ഥാനത്തെ വിവിധ ക്രിസ്‌ത്യന്‍ പള്ളികളില്‍ ഇടയലേഖനം വായിച്ചു.
ഞായറാഴ്‌ച പ്രാര്‍ത്ഥനയ്‌ക്കൊപ്പം വായിച്ച ഇടയലേഖനത്തില്‍ എല്ലാ മതങ്ങളെയും തുല്യമാണ് കാണുകയും മതേതരത്വം സംരക്ഷിക്കുകയും ചെയ്യുന്ന പാര്‍ട്ടിക്ക് വോട്ട് ചെയ്യണമെന്ന് ആഹ്വാനം ചെയ്‌തു.
ക്രിസ്‌ത്യന്‍ സമുദായാംഗങ്ങള്‍ക്ക് ഇപ്പോള്‍ കോടതിയും ഭരണഘടനയും മാത്രമാണ് ഏക സഹായം. അതുകൊണ്‌തന്നെ സുപ്രധാനമായ ഈ തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താന്‍ ശ്രദ്ധിക്കണം. കെസിബിസി- തയ്യാറാക്കിയ ഇടയലേഖനത്തില്‍ പറയുന്നു.
ഇടതുസര്‍ക്കാറിനെ വിമര്‍ശിച്ച ലേഖനത്തില്‍ ഒറ്റ വോട്ടും പാഴാക്കരുതെന്നും പറയുന്നുണ്ട്. സീറോ മലബാര്‍, ലത്തീന്‍ കത്തോലിക്ക, മലങ്കര സഭകളുടെ പള്ളികളിലാണ് ഞായറാഴ്‌ച ഇടയലേഖനം വായിച്ചത്.
കെസിബിസി പ്രസിഡന്റ് ഡാനിയേല്‍ അച്ചാരുപറമ്പില്‍, സീറോ മലബാര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാല്‍ മാര്‍ വര്‍ക്കി വിതയത്തില്‍, മലങ്കര സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് ബസേലിയോസ് ക്ലീമിസ് കതോലിക്ക ബാവ എന്നിവരാണ് ഇടയലേഖനം തയ്യാറാക്കിയത്. ഇടതുപക്ഷത്തിന് വോട്ട് ചെയ്യരുതെന്നുള്ള പരോക്ഷമായ ആഹ്വാനമാണ് ലേഖനത്തിലുള്ളത്












Click it and Unblock the Notifications