പിരിച്ചുവിടലിന് പിന്നാലെ ഗൂഗിളില്‍ പുതിയ നിയമനം
സാന്‍ഫ്രാന്‍സിസ്‌കോ: സാമ്പത്തിക മാന്ദ്യത്തെത്തുടര്‍ന്ന് സെര്‍ച്ച് എന്‍ജിന്‍ ഭീമനായ ഗൂഗിള്‍ ഇരുന്നൂറോളം ജീവനക്കാരെ പിരിച്ചുവിടാന്‍ തീരുമാനിച്ചത് വന്‍ വാര്‍ത്തയായിരുന്നു.
എന്നാല്‍ പിരിച്ചുവിടലിന് പിന്നാലെ ഗൂഗിള്‍ പുതിയ നിമയനങ്ങള്‍ നടത്താന്‍ ഒരുങ്ങുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. 360 പേരെ പുതുതായി നിയമിക്കാനാണ് ഗൂഗിള്‍ അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്.
തൊഴിലവസരങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ഗൂഗിള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സോഫ്‌റ്റ് വേര്‍ എന്‍ജീനയര്‍, സെയില്‍സ്, മാര്‍ക്കറ്റിംഗ്, തുടങ്ങിയ വിഭാഗങ്ങളിലാണ് ഒഴിവുകളുള്ളതായി പറയുന്നത്. ഏറെ ഒഴിവുകളും അമേരിക്കയിലും ബാക്കി ചിലവ അയര്‍ലന്റ്, ആസ്‌ത്രേലിയ തുടങ്ങിയ രാജ്യങ്ങളിലുമാണ്.
ഗൂഗിളിന് ഇപ്പോള്‍ ആഗോള തലത്തില്‍ 20,222 ജീവനക്കാരാണുള്ളത്. 2006ല്‍ 10,674 ജീവനക്കാര്‍ മാത്രമേ ഗൂഗിളില്‍ ഉണ്ടായിരുന്നുള്ളു.
പ്രധാന വരുമാന മാര്‍ഗമായ ഓണ്‍ലൈന്‍ പരസ്യങ്ങളില്‍ നിന്നുള്ള വരുമാനം കുറഞ്ഞതോടെയാണ് ചെലവ് ചുരുക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ കമ്പനി നിര്‍ബ്ബന്ധിതമായത്.












Click it and Unblock the Notifications