കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വരുണിനെതിരെ ദേശ സുരക്ഷാ നിയമപ്രകാരം കേസെടുത്തു

  • By Staff
Google Oneindia Malayalam News

ലഖ്‌നൊ: വര്‍ഗ്ഗീയ വിദ്വേഷം സൃഷ്ടിയ്‌ക്കുന്ന തരത്തില്‍ പ്രസംഗിച്ചെന്ന കുറ്റത്തിന്‌ ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള ബിജെപി സ്ഥാനാര്‍ത്ഥി വരുണ്‍ ഗാന്ധിക്കെതിരെ ദേശ സുരക്ഷാ നിയമ പ്രകാരം (എന്‍എസ്‌എ) ഉത്തര്‍പ്രദേശ്‌ പോലീസ്‌ കേസെടുത്തു. ഇതോടെ വരുണ്‍ ഗാന്ധിയ്‌ക്ക്‌ ജാമ്യം ലഭിയ്‌ക്കാനുള്ള സാധ്യതകള്‍ മങ്ങി.

ശനിയാഴ്‌ച കോടതിയില്‍ ഹാജരാകാനെത്തിയ വരുണ്‍ തനിയ്‌ക്കൊപ്പമുള്ള പാര്‍ട്ടി പ്രവര്‍ത്തകരെ കലാപത്തിന്‌ പ്രേരിപ്പിച്ചു എന്ന്‌ ആരോപിച്ചാണ്‌ ദേശ സുരക്ഷ നിയമ പ്രകാരം വരുണിനെതിരെ പോലീസ്‌ കേസെടുത്തിരിയ്‌ക്കുന്നത്‌.

വരുണിനെതിരെ എന്‍എസ്‌എ പ്രകാരം കേസെടുത്തതില്‍ പ്രതിഷേധിച്ച്‌ എല്ലാ സംസ്ഥാനങ്ങളിലും തിങ്കളാഴ്‌ച കരിദിനം ആചരിയ്‌ക്കാന്‍ യുവമോര്‍ച്ച ആഹ്വാനം ചെയ്‌തിട്ടുണ്ട്‌. പോലീസിന്റെ നടപടി അടിയന്തരാവസ്ഥക്കാലത്തെയാണ്‌ ഓര്‍മ്മിപ്പിയ്‌ക്കുന്നതെന്ന്‌ ഉത്തര്‍പ്രദേശിലെ ബിജെപി നേതാക്കള്‍ പറഞ്ഞു.

ജുഡീഷ്യല്‍ കസ്റ്റഡി തിങ്കളാഴ്‌ച അവസാനിയ്‌ക്കാനിരിയ്‌ക്കെ വരുണിനെതിരെ രജിസ്റ്റര്‍ ചെയ്‌ത മൂന്നു കേസുകളിലാണ്‌ ജാമ്യാപേക്ഷ സമര്‍പ്പിയ്ക്കുക.

മുംബൈ ഭീകരാക്രമണത്തിന്‌ ശേഷം രൂപം നല്‌കിയ ദേശ സുരക്ഷാ നിയമ പ്രകാരം 90 ദിവസം വരുണിനെ തടവില്‍ വെയ്‌ക്കാന്‍ പോലീസിന്‌ അനുമതി ലഭിച്ചേക്കും. ഇത്‌ വരുണിന്റെ തിരഞ്ഞെടുപ്പ്‌ സാധ്യതകളെയും ബാധിച്ചേക്കും.

എന്‍എസ്‌എയിലെ രണ്ടും മൂന്നും വകുപ്പ്‌ പ്രകാരമാണ്‌ കേസ്‌ ഫയല്‍ ചെയ്‌തിരിയ്‌ക്കുന്നത്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X