ലാവലിനില്‍ പൂട്ടാമെന്ന് കരുതേണ്ട: പിണറായി
കൊച്ചി: ലാവലിന്‍, ലാവലിന്‍ എന്ന് ആവര്‍ത്തിച്ചത് കൊണ്ട് കേരളത്തില്‍ ഒന്നും സംഭവിയ്‌ക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍.
ലാവലിന്‍ കേസില്‍ സിപിഎമ്മിനെ പൂട്ടിയ്‌ക്കാമെന്ന് ആരും കരുതേണ്ട. കേസിന് ഉത്തരം പറയേണ്ടത് സിപിഎമ്മോ എല്‍ഡിഎഫോ അല്ലെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിയ്‌ക്കുകായയിരുന്നു പിണറായി വിജയന്‍.
ലാവലിന്‍ കേസ് ചീറ്റിപ്പോയിട്ട് കാലമെത്രയായി. കേസിന്റെ പൂര്‍ണ ഉത്തരവാദിത്വം മുന്‍ വൈദ്യുത മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കടവൂര്‍ ശിവദാസനാണ്. യുഡിഎഫ് ഭരണകാലത്ത് ധാരണാപത്രം പുതുക്കാതിരുന്നത് അന്ന് മന്ത്രിയായിരുന്ന കടവൂര്‍ ശിവദാസനായിരുന്നു. അതിനാലാണ് മലബാര്‍ ക്യാന്‍സര്‍ സെന്ററിന് പണം നഷ്ടപ്പെട്ടത്.
നിരീശ്വരവാദത്തിനെതിരായി പറഞ്ഞാല്‍ അത് സിപിഎമ്മിനെതിരാവില്ല. കെസിബിസി പറഞ്ഞത് സിപിഎമ്മിന് എതിരായിട്ടല്ല. കേരളത്തിലെ മാധ്യമങ്ങള്‍ ഇടതുപക്ഷ വിരുദ്ധ നിലപാട് സ്വീകരിയ്‌ക്കുന്നത് സാമ്രാജത്വ താത്‌പര്യത്തിന്റെ ഭാഗമാണെന്നും പിണറായി കുറ്റപ്പെടുത്തി.












Click it and Unblock the Notifications