ബിഷപ്പ് തട്ടുങ്കലിനെ നാട്ടുകാര്‍ വളഞ്ഞു
പത്തനംതിട്ട: ദത്തെടുക്കല്‍ വിവാദത്തെ തുടര്‍ന്ന് ചുമതലകളില്‍ നിന്നും നീക്കപ്പെട്ട ബിഷപ്പ് ജോണ്‍ തട്ടുങ്കലിനെ പത്തനംതിട്ടയില്‍ ദത്തുപുത്രിയുടെ വീട്ടില്‍ വെച്ച് നാട്ടുകാര്‍ വളഞ്ഞു. ഞായറാഴ്ച ഉച്ചയോടെ തട്ടുങ്കലിനെയും ദത്ത് പുത്രി സോണിയയെയും പത്തനംതിട്ടയിലെ മാക്കാംകുന്നിലെ ഇരുനില വീടിന്റെ മട്ടുപ്പാവില്‍ കണ്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ ബഹളം വെയ്ക്കുകയായിരുന്നു.
വിവരം അറിഞ്ഞെത്തിയ മാധ്യമ പ്രവര്‍ത്തകരെയും നാട്ടുകാരെയും വീട്ടില്‍ കയറ്റാന്‍ സോണിയയെ ആദ്യം ദത്തെടുത്ത ഫാദര്‍ ജോസഫ്അനുവദിച്ചില്ല. വീട്ടിലുള്ളത് തന്റെ സഹോദരനാണെന്നാണ് ഫാദര്‍ ജോസഫ് ആദ്യം പറഞ്ഞത്. തട്ടുങ്കല്‍ ഇപ്പോള്‍ റോമിലാണെന്നും പോകുന്നതിന് മുമ്പ് യാത്ര ചോദിയ്ക്കാന്‍ ഇവിടെ എത്തിയിരുന്നതായും അദ്ദേഹം പറഞ്ഞു. ഇതിനിടെ വീടിനുള്ളിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ച നാട്ടുകാരെയും മറ്റും പുറത്താക്കി അദ്ദേഹം ഗേറ്റടച്ചു.
രാത്രിയായിട്ടും നാട്ടുകാരും സഭാ വിശ്വാസികളും പിരിഞ്ഞു പോകാത്തതിനെ തുടര്‍ന്ന് പോലീസ് എത്തി വീട് പരിശോധിച്ച് തട്ടുങ്കലിനെ കണ്ടെത്തി. മാധ്യമ പ്രവര്‍ത്തകരെ കാണാന്‍ ആദ്യം വിസമ്മതിച്ചെങ്കിലും പിന്നിട് സര്‍ക്കിള്‍ ഇന്‍സ്പെക്ടറുമായി നടത്തിയ കൂടുതല്‍ ചര്‍ച്ചയില്‍ ഉപാധികളോടെ മാധ്യമ പ്രവര്‍ത്തകരുമായി സംസാരിയ്ക്കാന്‍ അദ്ദേഹം തയാറാകുകയായിരുന്നു.
ഒന്നര മാസമായി താന്‍ ഇവിടെയുണ്ടെന്ന് തട്ടുങ്കല്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. സഭയെ അറിയിച്ചിട്ടാണ് ഇവിടെ താമസിയ്ക്കുന്നത്. പത്ത് ദിവസത്തിനകം റോമിലേക്കും പോകും. അവിടെ നിന്ന് ലഭിയ്ക്കുന്ന ഉത്തരവാദിത്വം ഏറ്റെടുത്ത് ഞാന്‍ പ്രവര്‍ത്തിയ്ക്കും ബിഷപ് തട്ടുങ്കല്‍ വ്യക്തമാക്കി.
-
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
ബെംഗളൂരുവിന്റെ സ്ഥാനം പോകുമോ? ആഗോള കമ്പനികള്‍ പോകുന്നത് ഈ നഗരത്തിലേക്ക്: ഇതാണ് കാരണം -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
സ്വര്‍ണവിലയില്‍ ട്വിസ്റ്റ്; വൈകുന്നേരം വില കുറഞ്ഞു, അഡ്വാന്‍സ് ബുക്ക് ചെയ്യാം, പുതിയ പവന് വില -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി ഓർമ്മ മാത്രം; ഗൊരഗുണ്ടെപാളയയിൽ തുരങ്കപാതയോ? നടന്നാൽ ഗുണങ്ങൾ ഏറെ












Click it and Unblock the Notifications