Get Updates
Get notified of breaking news, exclusive insights, and must-see stories!

ലാഹോറില്‍ പോലീസ് ക്യാന്പിന് നേരെ ഭീകരാക്രമണം

ഇസ്‌ലാമാബാദ്‌: പാകിസ്‌താനിലെ ലാഹോറില്‍ പോലീസ്‌ പരിശീലന കേന്ദ്രത്തിന് നേരെയുണ്ടായ തീവ്രവാദി ആക്രമണത്തില്‍ 15 പോലീസുകാര്‍ മരിച്ചു. 30ലധികം പേര്‍ക്ക്‌ പരിക്കേറ്റിട്ടുണ്ട്‌. 800 ഓളം പോലീസുകാര്‍ ആക്രമണ സമയത്ത് കേന്ദ്രത്തിനുള്ളില്‍ ഉണ്ടായിരുന്നതായി സൂചനയുണ്ട്. മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

10ലധികം വരുന്ന തീവ്രവാദികള്‍ രണ്ട്‌ പ്രവേശന കവാടങ്ങളിലൂടെ കേന്ദ്രത്തിന്‌ അകത്തു കടന്നതായാണ്‌ വിവരം. തീവ്രവാദികള്‍ ആദ്യം ഗ്രനേഡ് ആക്രമണമാണ് നടത്തിയത്. പിന്നീട് ഇവര്‍ വെടിയുതിര്‍ത്ത് കൊണ്ട് പരിശീലന കേന്ദ്രത്തിലേക്ക് ഇരച്ചു കയറുകയായിരുന്നു.

ആക്രമികളുമായുള്ള ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്‌. രാവിലെ ഏഴ്‌ മണിയോടെ പോലീസിന്റെ പതിവ്‌ പരേഡിന്‌ തൊട്ടുമുമ്പാണ്‌ ആക്രമണമുണ്ടായത്‌. വാഗാ അതിര്‍ത്തിയില്‍ 15 കിലോമീറ്റര്‍ അകലെയാണ്‌ പോലീസ്‌ ക്യാമ്പ്‌.

മുംബൈ മാതൃകയിലുള്ള ആക്രമണമാണ് ഇവിടെ നടന്നതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+