Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐവറി കോസ്‌റ്റില്‍ സ്റ്റേഡിയം തകര്‍ന്ന് 22 മരണം

ഹാംബര്‍ഗ്‌: ഐവറി കോസ്‌റ്റില്‍ ഫുട്ബോള്‍ മത്സരം നടക്കുന്ന സ്‌റ്റേഡിയത്തിന്റെ ഒരു ഭാഗം തകര്‍ന്നുവീണതിനെ തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലും പെട്ട്‌ 22 പേര്‍ മരിച്ചു. നൂറോളം പേര്‍ക്ക്‌ പരിക്കേറ്റു.

ഐവറി കോസ്‌റ്റും മലാവിയും തമ്മിലുള്ള ലോകകപ്പ്‌ യോഗ്യതാ ഫുട്‌ബോള്‍ മത്സരം കാണാന്‍ ആളുകള്‍ ഇടിച്ചു കയറിയതിനെ തുടര്‍ന്ന് സ്‌റ്റേഡിയത്തിന്റെ ഒരു ഭാഗം ഇടിഞ്ഞ്‌ വീഴുകയായിരുന്നു.എന്നാല്‍ ഇതില്‍ കാണികള്‍ പരിഭ്രാന്തരായതിനെ തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലും പെട്ടാണ്‌ കൂടുതല്‍ പേരും കൊല്ലപ്പെട്ടത്.

36,000 ത്തോളം പേര്‍ സ്റ്റേഡിയത്തിലുണ്ടായിരുന്നു. ഇത്‌ സ്‌റ്റേഡിയത്തിന്‌ ഉള്‍ക്കൊള്ളാന്‍ കഴിയുന്നതിലും വളരെയധികം കൂടുതലാണെന്ന്‌ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു. തിരക്ക് നിയന്ത്രിക്കാന്‍ പോലീസിന് കഴിയാതിരുന്നതാണ് ദുരന്തത്തിന്റെ വ്യാപ്തി വര്‍ദ്ധിപ്പിച്ചതെന്നും പറയപ്പെടുന്നു.

ഫുട്ബോള്‍ കളിയ്ക്കിടെ സ്റ്റേഡിയം തകരുന്നതും കലാപങ്ങളും ആഫ്രിക്കയില്‍ ഏറി വരികയാണ്. അനധികൃതമായി ടിക്കറ്റ് വിറ്റഴിച്ചും മറ്റും ഫുട്ബോള്‍ മത്സരങ്ങള്‍ക്ക് കൂടുതല്‍ കയറുന്നതും ഇവിടെ പതിവാണ്.

സുഡാനിലും കോംഗോയിലും കുറച്ചുനാള്‍ മുമ്പ്‌ സ്റ്റേഡിയം തകര്‍ന്ന്‌ ഒട്ടേറെ പേര്‍ മരിച്ചിരുന്നു. 2001ല്‍ ഘാനയില്‍ നടന്ന പ്രാദേശിക ഫുട്ബോള്‍ മത്സരത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 127 പേര്‍ മരിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+