കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കസബിന്റെ അഭിഭാഷക പിന്‍മാറി

  • By Staff
Google Oneindia Malayalam News

Anjali Waghmare
മുംബൈ: മുംബൈ ഭീകരാക്രമണ കേസിന്റെ പ്രതി അജ്‌മല്‍ അമീര്‍ കസബിന്റെ കേസ്‌ വാദിക്കുന്നതിന്‌ നിയമിതയായ അഭിഭാഷക അഞ്‌ജലി വാഗ്‌മേര പിന്‍മാറി.

പൊതുജനവികാരം കണക്കിലെടുത്താണ്‌ കേസില്‍ നിന്നും പിന്‍മാറുന്നതെന്ന്‌ അവര്‍ പറഞ്ഞു. മഹാരാഷ്ട്ര ലീഗല്‍ അതോറിറ്റി സമര്‍പ്പിച്ച 17 പേരുടെ പട്ടികയില്‍ നിന്നാണ്‌ പ്രത്യേക കോടതി തിങ്കളാഴ്‌ച അഞ്‌ജലിയെ നിയമിച്ചത്‌.

നിയമസഹായം ആവശ്യപ്പെട്ട്‌ കസബ്‌ അയച്ച അപേക്ഷയ്‌ക്ക്‌ പാക്ക്‌ അധികൃതര്‍ മറുപടി നല്‍കാതിരുന്നതിനെത്തുടര്‍ന്നാണ്‌ കോടതി ലീഗല്‍ അതോറിറ്റിയോട്‌ ഇടപെടാന്‍ ആവശ്യപ്പെട്ടത്‌.

ആര്‍തര്‍ റോഡ്‌ ജയിലിലെ പ്രത്യേകം തയ്യാറാക്കിയ കോടതിമുറിയില്‍ ഏപ്രില്‍ ആറിനാണ്‌ കസബിന്റെ വിചാരണ ആരംഭിക്കുക.

കസബിന്റെ അഭിഭാഷികയായി നിയമിതയായതിന്‌ പിന്നാലെ അഞ്‌ജലിയുടെ മുംബൈയിലെ വസതിക്കുനേരെ തിങ്കളാഴ്‌ച രാത്രി ആക്രമണം നടന്നിരുന്നു.

അക്രമികളെ തുരത്താന്‍ പൊലീസിന്‌ ചെറിയ തോതില്‍ ലാത്തിചാര്‍ജ്‌ നടത്തേണ്ടിവന്നു. ശിവസേനയുടേയോ മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേനയുടേയോ പ്രവര്‍ത്തകരാണ്‌ ആക്രമണം നടത്തിയതെന്ന്‌ സംശയിക്കുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X