കോണ്‍ഗ്രസിന് സാമ്രാജ്യത്വ പ്രീണനം: പിണറായി
തിരുവനന്തപുരം: സാമ്രാജ്യത്വ പ്രീണനം ലക്ഷ്യം വച്ചുകൊണ്ടാണ് കോണ്‍ഗ്രസ് ശശി തരൂരിനെ തിരുവനന്തപുരം ലോക്‌സഭാ സീറ്റില്‍ സ്ഥാനാര്‍ത്ഥിയാക്കിയതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍.
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍ രാമചന്ദ്രന്‍നായരുടെ തിരഞ്ഞെടുപ്പ് വെബ്‌സൈറ്റ് ഉത്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തമ്പാനൂര്‍ ടി.വി സ്‌മാരകത്തിലാണ് ചടങ്ങുകള്‍ നടന്നത്.
അമേരിക്കന്‍ സാമ്രാജ്യത്വത്തെ പ്രീണിപ്പിക്കാനാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. നെഹ്‌റുവിന്റെ കാലത്ത് ഇസ്രയേലുമായി ഒരു ബന്ധവും ഇന്ത്യക്കുണ്ടായിരുന്നില്ല. പലസ്‌തീന്‍ ജനതയെ കുരുതി കൊടുക്കുന്നവര്‍ക്കെതിരെയായിരുന്നു അന്ന് ഇന്ത്യന്‍ സമീപനം.
ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ആയുധം ഇന്ത്യ വാങ്ങുന്നത് ഇസ്രയേലില്‍ നിന്നാണ്. സാമ്രാജ്യത്വത്തെ പ്രീണിപ്പിക്കാനാണിത്. ഇതെല്ലാമാണ് കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി തിരഞ്ഞെടുപ്പിലും തെളിയുന്നത്.
ഭീകരതയ്ക്കെതിരായ പോരാട്ടത്തില്‍ ഇസ്രയേലിനെ മാതൃകയാക്കാമെന്ന് പറയുന്നയാളാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂര്‍. കോണ്‍ഗ്രസ് നേതൃത്വം നേരിട്ട് ഇറക്കിയിട്ടുള്ള സ്ഥാനാര്‍ത്ഥിയാണിത്. നമ്മുടെ മുന്നില്‍വച്ച് സാമ്രാജ്യത്വത്തെ പുകഴ്‌ത്തിയ ആളാണീ തരൂര്‍- വിജയന്‍ പറഞ്ഞു.












Click it and Unblock the Notifications