സഞ്‌ജയ് ദത്തിന് മത്സരിക്കാനാവില്ല: കോടതി

മുംബൈ സ്‌ഫോടന പരമ്പരയുമായി ബന്ധപ്പെട്ട് വിചാരണക്കോടതി വിധിച്ച തടവുശിക്ഷ സ്‌റ്റേ ചെയ്യണമെന്ന് അഭ്യര്‍ത്ഥിച്ച് സഞ്‌ജയ് ദത്ത് സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ലഖ്‌നൊ മണ്ഡലത്തില്‍ സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ വേണ്ടിയാണ് സഞ്‌ജയ് ദത്ത് ഈ ഹര്‍ജി നല്‍കിയിരുന്നത്. മുംബൈ വിചാരണക്കോടതി ആറു വര്‍ഷത്തെ തടവുശിക്ഷ വിധിച്ച സഞ്‌ജയ് ഇപ്പോള്‍ ജാമ്യത്തിലാണ്.
രണ്ടുവര്‍ഷത്തിലേറെ തടവിന് ശിക്ഷിക്കപ്പെട്ടയാള്‍ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കണമെങ്കില്‍ ശിക്ഷ മേല്‍ക്കോടതി സ്‌റ്റേ ചെയ്യണമെന്നാണ് ചട്ടം. എന്നാല്‍ സുപ്രീം കോടതി ആ ചട്ടം അനുവദിക്കാന്‍ കഴിയില്ലെന്ന് ചൊവ്വാഴ്‌ച വ്യക്തമാക്കി.
ദത്തിന്റെയും വാദിഭാഗമായ സിബിഐയുടെയും അഭിഭാഷകരുടെ വാദങ്ങള്‍ തിങ്കളാഴ്‌ചയാണ് നടന്നത്. ചീഫ് ജസ്റ്റിസ് കെജി ബാലകൃഷ്‌ണന്റെ അധ്യക്ഷതയിലുള്ള ബഞ്ചാണ് വാദം കേട്ടത്.
പരമ്പരാഗതമായി കോണ്‍ഗ്രസില്‍ ഉറച്ചുനിന്നിരുന്ന ഒരു കുടുംബത്തിലെ അംഗമായ സഞ്‌ജയ് സമാജ്‌വാദി പാര്‍ട്ടിയില്‍ ചേര്‍ന്നത് ഏറെ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു.












Click it and Unblock the Notifications