Get Updates
Get notified of breaking news, exclusive insights, and must-see stories!

കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു

ചാലക്കുടി: നടരാജക്ഷേത്രത്തിലെ ഉത്സവത്തിനിടെയുണ്ടായ സംഘട്ടനത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു. വിആര്‍ പുരം സ്വദേശിയും കോണ്‍ഗ്രസ്‌ പ്രവര്‍ത്തകനുമായ പാറനാല്‍ വീട്ടില്‍ വേലായുധന്റെ മകന്‍ ഉണ്ണികൃഷ്ണ(36)നാണ് മരിച്ചത്‌. തിങ്കളാഴ്ച രാത്രി ഒന്പതരയോടെയാണ് സംഭവം.

സംഘട്ടനത്തില്‍ പരിക്കേറ്റ പഴമ്പിള്ളി മണി(31) എന്നയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊലപാതകത്തില്‍ ഇയാള്‍ക്കു പങ്കുള്ളതായി കരുതുന്നു. കൊലപാതകം രാഷ്ട്രീയ പ്രേരിതമാണെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.

എഫ്സിഐയിലെ ഐഎന്‍ടിയുസി തൊഴിലാളിയായ ഉണ്ണികൃഷ്ണന്‍ സജീവ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ്. സിന്ധുവാണ് ഉണ്ണികൃഷ്ണന്റെ ഭാര്യ. രണ്ടു കുട്ടികളുണ്ട്.

സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്നു ചാലക്കുടി നിയമസഭാ മണ്ഡലത്തില്‍ ഹര്‍ത്താലിനു കോണ്‍ഗ്രസ് ആഹ്വാനം ചെയ്തു. ചൊവ്വാഴ്ച രാവിലെ ആറുമുതല്‍ 12 മണിക്കൂര്‍ ഹര്‍ത്തലിനാണ് ആഹ്വാനം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+