കല്ലുവാതുക്കല്‍ പ്രതി ഹയറുന്നീസ മരിച്ചു
തിരുവനന്തപുരം:കല്ലുവാതുക്കല്‍ വിഷമദ്യ ദുരന്ത കേസിലെ ഒന്നാം പ്രതി ഹയറുന്നീസ മരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കൊളേജ് ആശുപത്രിയില്‍ വച്ചായിരുന്നു മരണം. കരള്‍ രോഗബാധിതയായതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലായിരുന്നു അവര്‍. ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നരയ്ക്കായിരുന്നു അന്ത്യം.
ജീവപര്യന്തം ശിക്ഷ അനുഭവിച്ചു കൊണ്ടിരിക്കെയാണ് ഹയറുന്നീസ അസുഖബാധിതയായത്. കുറച്ചു കാലമായി തീരെ അവശനിലയിലായിരുന്ന ഇവരെ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ഫെബ്രുവരി 27നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‍. ഹയറുന്നീസയുടെ ആശുപത്രി ചെലവുകള്‍ ജയില്‍ അധികൃതരാണു വഹിച്ചിരുന്നത്. മരണ സമയത്തു മകള്‍ ഷീബ കൂടെയുണ്ടായിരുന്നു.
2000 ഒക്റ്റോബര്‍ 22നാണു ഏറെ കോളിളക്കം സൃഷ്ടിച്ച കല്ലുവാതുക്കല്‍ വിഷ മദ്യദുരന്തം ഉണ്ടായത്. സംഭവം നടന്നു രണ്ടു ദിവസത്തിന് ശേഷമാണു ഹയറുന്നീസ പിടിയിലായത്. ദുരന്തത്തില്‍ 33 പേര്‍ മരിയ്ക്കുകയും അഞ്ചു പേരുടെ കാഴ്ച നഷ്ടപ്പെടുകയും ചെയ്തിരുന്നു.












Click it and Unblock the Notifications