Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇടതിന്‌ ബിജെപിയുടെ സ്വരം: കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം: ഇടതുമുന്നണിയുടെയും സിപിഎമ്മിന്റെയും നേതാക്കള്‍ സംസാരിക്കുന്നത്‌ ബിജെപിയില്‍ നിന്ന്‌ കടമെടുത്ത ഭാഷയാണെന്ന്‌ മുസ്ലീം ലീഗ്‌ സംസ്ഥാന ജനറല്‍സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി ആരോപിച്ചു.

കേസരി സ്‌മാരക ട്രസ്റ്റ്‌ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരന്നു അദ്ദേഹം. യുപിയില്‍ വരുണ്‍ ഗാന്ധിയെ ഉപയോഗിച്ച്‌ ബിജെപി നടത്തുന്ന കാര്യങ്ങള്‍ തന്നെയാണ്‌ ബിജെപിയുടെ ഒരു കഷണത്തെയും മദനിയെയും ഉപയോഗിച്ച്‌ സിപിഎം കേരളത്തിലും നടത്തുന്നത്‌.

കേരളത്തിലെ ഉമാഭാരതി എന്നറിയപ്പെട്ട ബിജെപിയുടെ വനിതാ നേതാവിനെയും കൊണ്ടാണ്‌ സിപിഎം വോട്ടുപിടിക്കാനിറങ്ങിയിരിക്കുന്നത്‌. ഇവരൊക്കെ മനംമാറ്റംവന്നവരാണെന്നാണ്‌ സിപിഎം പറയുന്നത്‌. അങ്ങനെയാണെങ്കില്‍ നാളെ നരേന്ദ്രമോഡി മനംമാറി വന്നാലും ഇവര്‍ സ്വീകരിക്കുമോ- അദ്ദേഹം ചോദിച്ചു.

മലപ്പുറം ജില്ലയില്‍ ഒരു പഞ്ചായത്തുപോലും ഭരിക്കാന്‍ കഴിയാത്ത പിഡിപിയെയാണ്‌ സിപിഎം കൊണ്ടു നടക്കുന്നത്‌. പിഡിപിയെ വെള്ളപൂശാനുള്ള ശ്രമം സിപിഎം ഉപേക്ഷിക്കണം. ഇവരെ ഇങ്ങനെ പൊക്കിപ്പിടിച്ചു നടന്നാല്‍ ജനങ്ങളുടെ എതിര്‍പ്പ്‌ വര്‍ധിക്കുകയേയുള്ളു.

അവരുടെ പരമ്പരാഗത അനുഭാവികള്‍ക്കുപോലും ഈ കൂട്ടുകെട്ടിനോട്‌ എതിര്‍പ്പാണ്‌. വോട്ടില്ലാത്ത പാര്‍ട്ടികള്‍ വിചാരിച്ചാല്‍ ലീഗിനെ തകര്‍ക്കാന്‍ കഴിയില്ല. നേതാക്കള്‍ എപ്പോഴെങ്കിലും തോറ്റിട്ടുണ്ടാകാം. എന്നുവച്ച്‌ പാര്‍ട്ടി തകര്‍ന്നു എന്നര്‍ത്ഥമില്ല. മുഖ്യമന്ത്രിവരെ ഇവിടെ തോറ്റിട്ടുണ്ട്‌- കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി.

സിപിഎമ്മിന്റെ ന്യൂനപക്ഷ പ്രേമം വാക്കില്‍ മാത്രമേയുള്ളു. പ്രവൃത്തിയിലില്ല. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്‌ മലപ്പുറത്തെ അലിഗഡ്‌ യൂണിവേഴ്‌സിറ്റിയുടെ ഓഫ്‌ കാമ്പസ്‌ പ്രശ്‌നം കാമ്പസിന്‌ സ്ഥലം അനുവദിക്കാന്‍ പോലും സംസ്ഥാന സര്‍ക്കാര്‍ തയ്യാറായില്ല- അദ്ദേഹം കുറ്റപ്പെടുത്തി.

ഈ തിരഞ്ഞെടുപ്പില്‍ എല്ലാ മുസ്ലീം വിഭാഗങ്ങളുടെയും വോട്ട്‌ യുഡിഎഫിന്‌ ലഭിക്കും, ലീഗിനെ തകര്‍ക്കാന്‍ ലക്ഷ്യമിടുന്നത്‌ സമുദായത്തിന്റെ തന്നെ നാശമാണെന്ന്‌ ഇന്ന്‌ എല്ലാ വിഭാഗങ്ങളും തിരിച്ചറിഞ്ഞിട്ടുണ്ട്‌.

ഇസ്രായേലുമായി ഒരു ഇടപാടും പാടില്ലെന്നുതന്നെയാണ്‌ ലീഗ്‌ നിലപാട്‌. ഇസ്രയേലുമായി ഏറ്റവും അധികം ഇടപാട്‌ നടത്തുന്നത്‌ ബംഗാളാണ്‌. അവിടെയാണ്‌ ഏറ്റവും കൂടുതല്‍ ഇസ്രയേല്‍ നിക്ഷേപമുള്ളത്‌- കുഞ്ഞാലിക്കുട്ടി ആരോപിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+