യുഎസില്‍ 6 മലയാളികള്‍ വെടിയേറ്റ് മരിച്ചു
വാഷിങ്‌ടണ്‍: അമേരിക്കയിലെ സാന്‍റാ ക്ലാരയില്‍ മലയാളി യുവാവ് കുടുംബാംഗങ്ങളെ വെടിവച്ച് കൊന്ന് ആത്മഹത്യ ചെയ്‌തു. കുടുംബവഴക്കിനെത്തുടര്‍ന്നാണ് കൂട്ടക്കൊലയും ആത്മഹത്യയും നടന്നതെന്നാണ് സൂചന.
ഗുരുതരമായി പരുക്കേറ്റ ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വയനാട് അയ്യന്‍കൊല്ലിയിലെ ചെറിയേരി അപ്പുമാസ്റ്ററുടെ കുടുംബമാണ് കൊലചെയ്യപ്പെട്ടത്. അപ്പുമാസ്റ്ററുടെ മകളുടെ ഭര്‍ത്താവ് ദേവരാജനാണ് അഞ്ചുപേരെ കൊലപ്പെടുത്തിയശേഷം ആത്മഹത്യ ചെയ്‌തത്.
ഇയാളുടെ ഭാര്യ ആദയ്‌ക്കാണ് വെടിവെയ്‌പില്‍ ഗുരുതരമായി പരുക്കേറ്റത്. അപ്പുമാസ്റ്ററുടെ അശോക്, ഭാര്യ സുചിത്ര, മകള്‍ അഹ്ന, ദേവരാജന്റെ മക്കളായ അഖില്‍, നേഹ എന്നിവരാണ് മരിച്ചത്. സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്നുള്ള അസ്വാരസ്യങ്ങളാണ് കുടുംബവഴക്കിന് കാരണമെന്നാണ് സൂചന.
നോര്‍ത്ത് കാലിഫോര്‍ണിയയില്‍ സാന്റാ ക്ലാരയില്‍ ഞായറാഴ്‌ച രാത്രിയാണ് സംഭവം നടന്നതെന്നാണ് അറിയുന്നത്. ഇതേസമയം മരിച്ചത് മലയാളികളാണെന്ന കാര്യം ഇന്ത്യന്‍ കോണ്‍സുലേറ്റും അമേരിക്കന്‍ പൊലീസും സ്ഥിരീകരിച്ചിട്ടില്ല.
സംഭവസ്ഥലത്ത് നിന്ന് ഇന്ത്യന്‍ പാസ്‌പോര്‍ട്ടും രണ്ട് തോക്കുകളും കണ്ടെടുത്തിട്ടുണ്ട്. വീടിന്റെ വിവിധ മുറികളിലായിട്ടാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.












Click it and Unblock the Notifications