Get Updates
Get notified of breaking news, exclusive insights, and must-see stories!

ജസ്വന്ത് സിംഗ് പണവിതരണം നടത്തിയെന്ന്

ദില്ലി: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബിജെപി നേതാവ്‌ ജസ്വന്ത്‌ സിംഗ്‌ ജനങ്ങള്‍ക്ക്‌ പണം വിതരണം ചെയ്‌തുവെന്ന ആരോപണത്തില്‍ ജില്ലാ മജിസ്‌ട്രേറ്റ്‌ തിരഞ്ഞെടുപ്പ്‌ കമ്മീഷന്‌ പ്രാഥമിക റിപ്പോര്‍ട്ട്‌ നല്‍കി.

ജസ്വന്ത് സിംഗ് തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നതായി സൂചനകളുണ്ട്. അന്തിമ റിപ്പോര്‍ട്ട് വൈകിട്ട് സമര്‍പ്പിക്കും
ജസ്വന്തിന്റെ മകന്‍ മാനവേന്ദ്ര സിംഗ് മത്സരിയ്ക്കുന്ന രാജസ്ഥാനിലെ ബാര്‍മര്‍ മണ്ഡലത്തിലെ ഒരു ഗ്രാമത്തില്‍ നടന്ന പ്രചാരണ യോഗത്തില്‍ അനുയായികള്‍ക്ക് പണം വിതരണം ചെയ്തുവെന്നാണ് ആരോപണം.

പ്രചാരണ റാലിയ്ക്കിടെ ജസ്വന്ത് പണം നല്കുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം ടിവി ചാനലുകള്‍ സംപ്രേക്ഷണം ചെയ്തിരുന്നു. അതിനിടെ സമാജ് വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് ഹോളി ആഘോഷത്തിനിടെ പണം വിതരണം ചെയ്ത സംഭവത്തില്‍ മേല്‍നടപടികള്‍ വേണ്ടെന്ന് ഇലക്ഷന്‍ കമ്മീഷന്‍ തീരുമാനിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+