Get Updates
Get notified of breaking news, exclusive insights, and must-see stories!

വരുണിനെ വധിക്കാന്‍ ഷക്കീല്‍ പദ്ധതിയിട്ടു

Varun Gandhi
ലഖ്‌നൊ: അധോലോക നായകന്‍ ദാവൂദ്‌ ഇബ്രാഹിമിന്റെ അനുയായിയായ ഛോട്ടാ ഷക്കീല്‍ പിലിഭിത്തിലെ ബിജിപി സ്ഥാനാര്‍ത്ഥിയായ വരുണ്‍ ഗാന്ധിയെ വധിക്കാന്‍ പദ്ധതി തയ്യാറാക്കിയിരുന്നുവെന്ന്‌ റിപ്പോര്‍ട്ട്‌.

വിവാദ പ്രസംഗവുമായി ബന്ധപ്പെട്ട കേസില്‍ വരുണ്‍ കോടതിയില്‍ കീഴടങ്ങാനിരുന്ന ദിവസം കൊല നടത്താനായിരുന്നുവത്രേ പദ്ധതി. കഴിഞ്ഞ ദിവസം മംഗലാപുരത്ത്‌ അറസ്റ്റിലായ റഷീദ്‌ മലബാറിയെയാണ്‌ വരുണിനെ വധിക്കാനുള്ള ഉത്തരവാദിത്തം ഏല്‍പ്പിച്ചിരുന്നത്‌.

വരുണിനെ വധിച്ച്‌ യുപിയിലെ തിരഞ്ഞെടുപ്പ്‌ അട്ടിമറിക്കുകയായിരുന്നുവത്രേ പദ്ധതിയുടെ ലക്ഷ്യം. പാകിസ്‌താനിലെ കറാച്ചി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഛോട്ടാ ഷക്കീല്‍ മാര്‍ച്ച്‌ 21ന്‌ റഷീദ്‌ മലബാറിയ്‌ക്ക്‌ ഇത്‌ സംബന്ധിച്ച്‌ ഫോണില്‍ നിര്‍ദേശം നല്‍കിയകാര്യം ഇന്റലിജന്‍സിന്‌ ലഭിച്ചിട്ടുണ്ടെന്നാണ്‌ റിപ്പോര്‍ട്ട്‌.

ഇന്റലിജന്‍സ്‌ ഏജന്‍സികളും കര്‍ണാടകത്തിലെ പൊലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ്‌ കഴിഞ്ഞ 27ന്‌ റഷീദ്‌ മലബാറി മംഗലാപുരത്ത്‌ വച്ച്‌ അറസ്റ്റിലായത്‌. ദില്ലിവഴി ഉത്തര്‍പ്രദേശിലെ പിലിഭിത്തിലേയ്‌ക്ക്‌ കടക്കാനായിരുന്നു ഇയാള്‍ ഉദ്ദേശിച്ചിരുന്നത്‌.

മലബാറിക്കെതിരെ ഇതിനകം തന്നെ രാജ്യാന്തര അന്വേഷണ ഏജന്‍സി ഇന്റര്‍പോള്‍ റെഡ്‌ കോര്‍ണര്‍ നോട്ടീസ്‌ പുറപ്പെടുവിച്ചിട്ടുള്ളതാണ്‌. വരുണിനെ വധിക്കാന്‍ പദ്ധതിയിട്ടിരുന്നതായി ഇയാള്‍ കുറ്റസമ്മതം നടത്തിയെന്നാണ്‌ ഇന്റലിജന്‍സ്‌ വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട്‌ ഒരു ദേശീയ പത്രം റിപ്പോര്‍ട്ട്‌ ചെയ്‌തിരിക്കുന്നത്‌.

അറസ്‌റ്റിലാകുമ്പോള്‍ മലബാറിയുടെ കയ്യില്‍ നിന്നും രണ്ട്‌ കൈത്തോക്കുകളും 11 മൊബൈല്‍ ഫോണുകളും പൊലീസ്‌ കണ്ടെത്തിയിരുന്നു. ദാവൂദീന്റെ പ്രധാന എതിരാളിയായ ഛോട്ടാരാജനെ 2000ത്തില്‍ ബാങ്കോക്കില്‍ വച്ച്‌ വധിക്കാന്‍ ശ്രമിച്ചതോടെയാണ്‌ മലബാറി കുപ്രസിദ്ധി നേടിയത്‌.

രാജന്റെ മുഖ്യ അനുയായിയായിരുന്ന ബാലു ദോഖ്രയെ മലേഷ്യയില്‍ വച്ച്‌ കൊലപ്പെടുത്തിയതും ഇയാളാണ്‌. കഴിഞ്ഞ 13 വര്‍ഷമായി മുംബൈ പൊലീസിന്റെ പിടികിട്ടാപ്പുള്ളികളുടെ പട്ടികയില്‍ മലബാറിയുണ്ട്‌. നേപ്പാള്‍ വഴിയാണ്‌ ഇയാള്‍ ഇന്ത്യയിലേയ്‌ക്ക്‌ കടന്നത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+