ഹോട്ടലുകള്‍ തകര്‍ക്കുമെന്ന് ഭീഷണി

പാകിസ്‌താനിലെ റാവല്‍ പിണ്ടിയില്‍ നിന്നാണ് ഇമെയില്‍ വന്നതെന്നാണ് അറിയുന്നത്. മുംബൈയിലെ താജ്‌മഹല്‍ പാലസ്, താജ് ടവര്‍, ചെന്നൈയിലെ ഫിഷര്‍മെന്‍സ് കേവ് എന്നീ ഹോട്ടലുകളിലാണ് തിങ്കളാഴ്‌ച ഉച്ചതിരിഞ്ഞ് രണ്ട് മെയിലുകള്‍ ലഭിച്ചത്.
ആദ്യ സന്ദേശം ചെന്നൈയിലുമുള്ള ഹോട്ടലുകളിലാണ് ലഭിച്ചത്. സാനിയ-എസ്‌എച്ച്‌എഫ്‌ക്യൂ അറ്റ് യാഹൂ ഡോട്ട് കോം എന്ന വിലാസത്തില്‍ ഉച്ചയ്‌ക്ക് 1.15നാണ് ആദ്യ സന്ദേശം വന്നത്.
2006ലാണ് ഈ വിലാസം ഉണ്ടാക്കിയിരിക്കുന്നതെന്ന് ഭീകരവിരുദ്ധ വൃത്തങ്ങള്‍ അറിയിച്ചു. ഇംഗ്ലീഷിലാണ് രണ്ടു മെയിലുകളും എഴുതിയിരിക്കന്നത്. രണ്ടാമത്തെ മെയിലിന്റെ ഉറവിടത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
ഭീഷണിയുടെ പശ്ചാത്തലത്തില്‍ രാജ്യത്തെ പ്രമുഖ ഹോട്ടലുകള്‍ക്കും റിസോര്‍ട്ടുകള്‍ക്കുമെല്ലാം സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. 2008 നവംബറില്‍ മുംബൈയിലുണ്ടായ ഭീകരാക്രമണത്തിനിടെ തീവ്രവാദികള്‍ താജ് ഹോട്ടല്‍ കീഴ്‌പ്പെടുത്തി ഒട്ടേറെപ്പേരെ കൊല്ലുകയും ബന്ദികളാക്കുകയും ഹോട്ടല്‍ ഭാഗികമായി തകര്‍ക്കുകയും ചെയ്‌തിരുന്നു.












Click it and Unblock the Notifications