ലീഗ്-പിഡിപി ബന്ധം: കൂടുതല്‍ തെളിവുമായി മദനി
കൊച്ചി: 2001ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പിഡിപി-യുഡിഎഫ് ബന്ധത്തിന് കൂടുതല്‍ തെളിവുകളുമായി പാര്‍ട്ടി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനി വീണ്ടും രംഗത്ത്.
മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി തനിയ്ക്കെഴുതിയ കത്ത് മന്ത്രി ജി സുധാകരന്‍ പങ്കെടുത്ത മട്ടാഞ്ചേരിയിലെ രാഷ്ട്രീയ വിശദീകരണ യോഗത്തിലാണ് മദനി പുറത്തു വിട്ടത്.കുന്നമംഗലത്തും കഴക്കൂട്ടത്തും പിഡിപി ആവശ്യപ്പെട്ട സ്ഥാനാര്‍ഥികളെയാണ് യുഡിഎഫ് മത്സരിപ്പിച്ചത്. ലീഗും പിഡിപിയും തമ്മില്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നായിരുന്നു ഇത്.
ഇക്കാര്യങ്ങള്‍ സൂചിപ്പിച്ചുകൊണ്ടാണ് ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടി മദനിയ്ക്ക് കത്തെഴുതിയിരിക്കുന്നത്.കുഞ്ഞാലിക്കുട്ടിയുടെ സ്വന്തം ലെറ്റര്‍പാഡിലാണ് കത്ത് തയാറാക്കിയിരിക്കുന്നത്.പിഡിപി ബന്ധം കഴിഞ്ഞ ദിവസം കുഞ്ഞാലിക്കുട്ടി വാര്‍ത്താ സമ്മേളനത്തില്‍ നിഷേധിച്ചിരുന്നു.












Click it and Unblock the Notifications