മദനിയെ സ്വാഗതം ചെയ്യുന്നു: രാമചന്ദ്രന്‍ പിള്ള
തിരുവനന്തപുരം: ലാവ്‌ലിന്‍ ഇടപാടില്‍ അഴിമതി നടന്നിട്ടില്ലെന്ന് പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള. പ്രതി ചേര്‍ത്തതുകൊണ്ട് ആരും കുറ്റവാളിയാകുന്നില്ല. കോടതി പ്രഖ്യാപിക്കുമ്പോഴാണ് കുറ്റവാളിയാകുന്നത്.
രാഷ്‌ട്രീയത്തില്‍ നിലപാടെടുക്കുന്നത് അതാതു സാഹചര്യങ്ങളുടെ അടിസ്ഥാനത്തിലാണെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് കേസരി സ്‌മാരക ട്രസ്റ്റിന്റെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നമ്മുടെ മനസ്സിലിരിക്കുന്ന ആശയങ്ങളുടെ അടിസ്ഥാനത്തില്‍ മതം, രാഷ്ട്രീയം എന്നിവ കൈകാര്യം ചെയ്യാന്‍ കഴിയില്ല. അതാതു സമയത്തെ ശരിയായ നിലപാടനുസരിച്ചാണ് പാര്‍ട്ടികളുമായുള്ള ബന്ധം തീരുമാനിക്കുന്നത്. സംസ്ഥാന ഭരണം വിലയിരുത്തപ്പെടുമ്പോള്‍ കൂടുതല്‍ വോട്ടു കിട്ടുമെന്നാണ് പ്രതീക്ഷ. ഭരണത്തിന് യാതൊരു വിധ തിരിച്ചടിയും ഉണ്ടാകില്ല- അദ്ദേഹം പറഞ്ഞു.
താന്‍ സംസ്ഥാന രാഷ്ട്രീയത്തിലേയ്‌ക്ക് എത്തുമെന്നുള്ള അഭ്യൂഹങ്ങളെ അദ്ദേഹം തള്ളിക്കളഞ്ഞു. കേരളത്തില്‍ ഇടതുമുന്നണിയ്‌ക്ക് സീറ്റു കുറയുമെന്ന് ആരും പറഞ്ഞിട്ടില്ല. കക്ഷികളെ മുന്നണിയിലെടുക്കുന്നതും പുറത്താക്കുന്നതും അവര്‍ സ്വീകരിക്കുന്ന നയമനുസരിച്ചാണ്.
ഇടതുമുന്നണിയില്‍ പിഡിപി കക്ഷിയല്ലെന്നകാര്യം മുമ്പേതന്നെ പാര്‍ട്ടി വ്യക്തമാക്കിയതാണ്. മദനിക്കെതിരായ ആക്ഷേപങ്ങളുടെ അടിസ്ഥാനത്തില്‍ അദ്ദേഹത്തിനെതിരെ വിധിയെഴുതാന്‍ കഴിയില്ല. മദനി ജയില്‍മോചിതനായശേഷം നടത്തിയ പ്രഖ്യാപനങ്ങളുടെ അടിസ്ഥാനത്തിലാണ് പാര്‍ട്ടിയുടെ സമീപനം.
ഇടതുമുന്നണിയ്‌ക്ക് പിന്തുണ പ്രഖ്യാപിച്ച അദ്ദേഹത്തിന്റെ നിലപാടിനെ പാര്‍ട്ടി സ്വാഗതം ചെയ്യുകയാണ്. ഇക്കാര്യത്തില്‍ വിഎസ് അച്യുതാനന്ദന് വ്യത്യസ്‌ത നിലപാട് ഇല്ല- രാമചന്ദ്രന്‍ പിള്ള വ്യക്തമാക്കി.
ലാവലിന്‍ കേസ് പാര്‍യ്‌ക്കെതിരായ ദുരാരോപണമാണ്. കേസ് എങ്ങനെ കൈകാര്യം ചെയ്യണമെന്ന് തീരുമാനിക്കേണ്ടത് സര്‍ക്കാറാണ്. പാര്‍ട്ടി ഇക്കാര്യത്തില്‍ഒരു നിര്‍ദ്ദേശവും നല്‍കിയിട്ടില്ല. ഇക്കാര്യത്തില്‍ ഒരു ബാഹ്യശക്തിക്കും ഇടപെടാനും കഴിയില്ല.


Click it and Unblock the Notifications