സിപിഎം തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു
കണ്ണൂര്‍: അധികാരം ഉപയോഗിച്ച് സിപിഎം തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ കൈകടത്താന്‍ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് ഉമ്മന്‍ ചാണ്ടി ആരോപിച്ചു. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പക്ഷപാതിത്വം കാട്ടുകയാണ്. ഇതിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.
കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തരോട് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. കണ്ണൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ സുധാകരന്റെ നാമനിര്‍ദേശപത്രിക തള്ളാന്‍ സിപിഎം നടത്തിയ നീക്കം അപഹാസ്യമാണ്. നിയമപരമായും വസ്തുതാപരമായും തെറ്റായ വിവരങ്ങളാണ് സുധാകരനെതിരെ സിപിഎം ഉന്നയിച്ചതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
യുഡിഎഫിന് സ്വാധീനമുള്ള പ്രദേശങ്ങള്‍ പോലീസിനെ കൊണ്ട് റിപ്പോര്‍ട്ട് ചെയ്യിച്ച് പ്രശ്‌നബാധിത ബൂത്തുകളായി മാറ്റുകയാണ്. ഇത്തരം നടപടികള്‍ക്കെതിരെയാണ് തിരഞ്ഞെടുപ്പു കമ്മീഷനെ സമീപിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications