ഞാന്‍ സോണിയയുടെ പാവയല്ല: മന്‍മോഹന്‍
ലണ്ടന്‍: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് തുള്ളുന്ന പാവ പ്രധാനമന്ത്രിയല്ല താനെന്ന് മന്‍മോഹന്‍സിങ്.
ബിജെപിയുടെ ഇത്തരത്തിലുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം പറഞ്ഞു. ജി 20 ഉച്ചകോടിക്കായി ലണ്ടനിലെത്തിയ പ്രധാനമന്ത്രി ഫിനാന്‍ഷ്യല്‍ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് ബിജെപിയുടെ ഇത്തരത്തിലുള്ള വിമര്‍ശനങ്ങള്‍ക്ക് മറുപടി പറഞ്ഞത്.
സോണിയ ഒരിക്കലും എന്നെ നിയന്ത്രിക്കുകയോ അടക്കിനിര്‍ത്തുകയോ ചെയ്‌തിട്ടില്ല. സര്‍ക്കാറിനെ നല്ലരീതിയില്‍ മുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള സഹായസഹകരണങ്ങള്‍ മാത്രമാണ് നല്‍കുന്നത്- അദ്ദേഹം പറഞ്ഞു.
വിവിധ പാര്‍ട്ടികളുടെ കൂട്ടായ്‌മയാണ് യുപിഎ, ഇത്രയധികം പാര്‍ട്ടികളെ ഒന്നിച്ച് കൊണ്ടുപോകുന്നതില്‍ സോണിയയ്‌ക്ക് വലിയൊരു പങ്കുണ്ട്. വളര്‍ച്ചാനിരക്ക് ഒമ്പത് ശതമാനടുത്ത് എത്തിക്കാന്‍ കഴിഞ്ഞത് യുപിഎ സര്‍ക്കാറിന്റെ നേട്ടമാണ്- അദ്ദേഹം ചൂണ്ടിക്കാട്ടി.
കാര്‍ഷിക ഉല്‍പന്നങ്ങള്‍ക്ക് ന്യായമായ വില ഉറപ്പാക്കാനായതും ദേശീയ തൊഴിലുറപ്പ് പദ്ധതി നടപ്പിലാക്കാനായതും യുപിഎ സര്‍ക്കാറിന്റെ നേട്ടങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications