വിമാനയാത്രാവിവാദം: ഐജി സന്ധ്യ മൊഴി നല്കി
ചെന്നൈ: മുന്‍മന്ത്രി പിജെ ജോസഫ് പ്രതിയായ വിമാനയാത്രാ കേസില്‍ രാഷ്ട്രീയ ഗൂഡാലോചന നടന്നുവെന്ന ആരോപണം അന്വേഷിച്ചിരുന്നില്ലെന്ന് ഐജി ബി സന്ധ്യ കോടതിയില്മൊഴി നല്കി.
ശ്രീപെരുമ്പത്തൂര്‍ ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയില്‍ മജിസ്ട്രേട്ട് കൃഷ്ണമൂര്‍ത്തിക്ക് മുമ്പാകെയാണ് ഐജി ബി. സന്ധ്യ മൊഴി നല്‍കിയത്. ഇവര്‍ കേസിലെ പതിനെട്ടാമത്തെ സാക്ഷികൂടിയാണ്.
ജോസഫിന്റെ ഇടതുകൈക്ക് ശസ്ത്രക്രിയ നടത്തിയിരുന്നുവെന്ന് അറിയാമായിരുന്നെന്ന് സന്ധ്യ കേസ് വിസ്താരത്തില്‍ പറഞ്ഞു. പരാതിക്കാരുടെ ആരോപണങ്ങളുടെ സത്യാവസ്ഥ മാത്രമാണ് പരിശോധിച്ചത്. എന്തുകൊണ്ട്് ജോലഫിന്റെ ആരോപണങ്ങള്‍ അന്വേഷിച്ചില്ല എന്ന ചോദ്യത്തിന് പത്തുദിവസം മാത്രമാണ് അന്വേഷണത്തിനായി ലഭിച്ചതെന്നും സര്‍ക്കാര്‍ ഏല്പ്പിച്ചകാര്യങ്ങളാണ് അന്വേഷിച്ചതെന്നുമായിരുന്നു സന്ധ്യയുടെ മറുപടി.
ജോസഫ് യാത്രചെയ്തിരുന്ന കിങ്ഫിഷര്‍ എയര്‍ലൈന്‍സില്‍ പലരും സീറ്റ് മാറിയാണ് ഇരുന്നതെന്ന് ബോധ്യമായിരുന്നുവെന്നും സന്ധ്യ പറഞ്ഞു. 60 പേര്‍ക്ക് യാത്രചെയ്യാവുന്ന വിമാനത്തില്‍ 22 യാത്രക്കാര്‍ മാത്രമേ ഉണ്ടായിരുന്നുള്ളു.
പരാതിക്കാരി കിങ്ഫിഷര്‍ വിമാന ഉടമ വിജയ്മല്യയ്ക്ക് അയച്ച പരാതിയുടെ തെളിവുകള്‍ എന്തെങ്കിലും ലഭിച്ചിരുന്നോ എന്ന ചോദ്യത്തിനും ഇല്ലെന്നായിരുന്നു മറുപടി. പാരതിക്കാരിക്കുവേണ്ടി അഭിഭാഷക സുധാരാമലിംഗം ഹാജരായി.
കൂടുതല്‍ വാദം കേള്‍ക്കാനായി കേസ് ഏപ്രില്‍ 22ലേയ്ക്ക് മാറ്റിവച്ചു. ഐജി സന്ധ്യയുടെ അന്വേഷണറിപ്പോര്ട്ടിനെത്തുടര്ന്നാണ് പിജെ ജോസഫ് മന്ത്രിസ്ഥാനം രാജിവച്ചത്.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications