അഭയ: പ്രതികളുടെ ജാമ്യത്തിനെതിരെ ഹര്‍ജി
ദില്ലി: അഭയക്കേസില്‍ പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അഭയയുടെ പിതാവ് തോമസ് ഐക്കരക്കുന്നേല്‍ സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു.
അഭയക്കേസിലെ പ്രതികളെന്ന് സിബിഐ കണ്ടെത്തിയ ഫാദര്‍ തോമസ് കോട്ടൂര്‍, ഫാദര്‍ ജോസ് പുതൃക്കയില്‍, സിസ്‌റ്റര്‍ സെഫി എന്നിവര്‍ക്ക് ജാമ്യം അനുവദിച്ച ഹൈക്കോടതി നടപടിക്കെതിരെയാണ് ഹര്‍ജി നല്കിയിരിക്കുന്നത്.
ജാമ്യത്തിലിറങ്ങിയ പ്രതികള്‍ കേസിന്റെ പ്രയാണത്തെ സ്വാധീനിക്കുമെന്നാണ് തോമസ് ഐക്കരക്കുന്നേല്‍ ഹര്‍ജിയില്‍ ആരോപിച്ചിരിക്കുന്നത്. പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചു കൊണ്ട് സിബിഐക്കെതിരെ ഹൈക്കോടതി നടത്തിയ പരാമര്‍ശങ്ങള്‍ അന്വേഷണത്തെ ബാധിക്കുമെന്നും ഹര്‍ജിക്കാരന്‍ പറയുന്നു.
നേരത്തെ ഇതേ കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചു കൊണ്ട് സി ബി ഐയും സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.












Click it and Unblock the Notifications