കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പവാര്‍ ബിജെഡി റാലിയില്‍ പങ്കെടുക്കും

  • By Staff
Google Oneindia Malayalam News

ഭുവനേശ്വര്‍: എന്‍സിപി അധ്യക്ഷന്‍ ശരദ്‌ പവാര്‍ മൂന്നാം മുന്നണിയുടെ റാലിയില്‍ പങ്കെടുക്കുന്നു. ദേശീയ രാഷ്ട്രീയത്തില്‍ പുതിയ സമവാക്യങ്ങള്‍ രൂപം കൊള്ളാനുള്ള സാധ്യതയാണ്‌ മൂന്നാം മുന്നണി റാലിയില്‍ പങ്കെടുക്കാനുള്ള യുപിഎ സഖ്യകക്ഷി എന്‍സിപിയുടെ തീരുമാനം മുന്നോട്ടുവയ്‌ക്കുന്നത്‌.

ഒറീസയിലെ ബിജു ജനതാദള്‍ വെള്ളിയാഴ്‌ച ഭുവനേശ്വറില്‍ സംഘടിപ്പിക്കുന്ന റാലിയിലാണ്‌ പവാര്‍ പങ്കെടുക്കുന്നത്‌. സിപിഎം, സിപിഐ ജനറല്‍ സെക്രട്ടറിമാരായ പ്രകാശ്‌ കാരാട്ട്‌, എബി ബര്‍ദന്‍ എന്നിവരുള്‍പ്പെടെയുള്ള പ്രമുഖ ഇടത്‌ നേതാക്കളെല്ലാം റാലിയില്‍ പങ്കെടുക്കുന്നുണ്ട്‌.

ഒറീസയിലെ ഭരണകക്ഷിയായ ബിജെഡിയുമായി എന്‍സിപി തിരഞ്ഞെടുപ്പ്‌ ധാരണയുണ്ടാക്കിയിരിക്കുന്ന സാഹചര്യത്തിലാണ്‌ പവാര്‍ റാലിയില്‍ പങ്കെടുക്കുന്നതെന്നാണ്‌ എന്‍സിപി സെക്രട്ടറി ജനറള്‍ താരിഖ്‌ അന്‍വര്‍ വിശദീകരിച്ചത്‌.

അതേസമയം വെള്ളിയാഴ്‌ച നടക്കുന്നത്‌ മൂന്നാം മുന്നണിയുടെ റാലിയല്ലെന്നാണ്‌ ബിജെഡി ജനറല്‍ സെക്രട്ടറി ദാമോദര്‍ റൗത്ത്‌ പറഞ്ഞത്‌. ബിജെഡി ഇതുവരെ മൂന്നാം മുന്നണിയില്‍ ചേര്‍ന്നിട്ടില്ലെന്നും തിരഞ്ഞെടുപ്പ്‌ ധാരണ ഉണ്ടാക്കിയ സാഹചര്യത്തില്‍ സംയുക്തമായി റാലി സംഘടിപ്പിക്കുന്നവെന്നേയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ്‌ ബിജെപി ഇതര സര്‍ക്കാര്‍ ലക്ഷ്യമിട്ട്‌ കര്‍ണാടകത്തില്‍ മാര്‍ച്ചിലാണ്‌ മൂന്നാം മുന്നണി രൂപം കൊണ്ടത്‌. മന്‍മോഹന്‍ കോണ്‍ഗ്രസിന്റെ മാത്രം പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാണെന്നും യുപിഎ സഖ്യത്തിന്റെ പ്രധാനമന്ത്രിസ്ഥാനാര്‍ത്ഥിയല്ലെന്നും വ്യക്തമാക്കിയതി പിന്നാലെയാണ്‌ മൂന്നാം മുന്നണിയുടെ റാലിയില്‍ പങ്കെടുക്കാന്‍ പവാര്‍ തീരുമാനിച്ചിരിക്കുന്നത്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X