Get Updates
Get notified of breaking news, exclusive insights, and must-see stories!

സഞ്‌ജയ്‌ ദത്ത്‌ ഇനി പാര്‍ട്ടി സെക്രട്ടറി

Sanjay Dutt
ദില്ലി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബോളിവുഡ്‌ താരം സഞ്‌ജയ്‌ ദത്തിന്‌ മത്സരിക്കാന്‍ കഴിയില്ലെന്ന്‌ സുപ്രീം കോടതി വ്യക്തമാക്കിയതോടെ ദത്തിനെ മത്സരരംഗത്തുനിന്നും പാര്‍ട്ടി ചുമതലയിലേയ്‌ക്ക്‌ മാറ്റാന്‍ സമാജ്‌വാദി പാര്‍ട്ടി തീരുമാനിച്ചു.

പാര്‍ട്ടിയുടെ ദേശീയ ജനറല്‍ സെക്രട്ടറിയായിട്ടാമ്‌ ദത്തിനെ നിയമിച്ചിരിക്കുന്നത്‌. തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിയില്ലെങ്കിലും സമാജ്‌ വാദി പാര്‍ട്ടിയ്‌ക്കൊപ്പം താന്‍ സത്യത്തിന്‌ വേണ്ടി പ്രവര്‍ത്തിക്കുമെന്ന്‌ ദത്ത്‌ പറഞ്ഞു.

മുംബൈ സ്‌ഫോടനക്കേസില്‍ ശിക്ഷിക്കപ്പെട്ട്‌ ഇപ്പോള്‍ ജാമ്യത്തില്‍ കഴിയുന്ന ദത്തിന്‌ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിയില്ലെന്ന്‌ കഴിഞ്ഞ ദിവസമാണ്‌ സുപ്രീം കോടതി വ്യക്തമാക്കിയത്‌. കോണ്‍ഗ്രസിന്റെ രാഷ്ട്രീയനീക്കങ്ങളാണ്‌ ഈ വിധിക്ക്‌ പിന്നിലെന്ന്‌ ആരോപിച്ച സഞ്‌ജയ്‌ തന്റെ പിതാവ്‌ മരിക്കാന്‍ കാരണം കോണ്‍ഗ്രസ്സാണെന്ന്‌ ആരോപിച്ചിരുന്നു.

ശിവസേന നേതാവായിരുന്ന സഞ്‌ജയ്‌ നിരുപമിനെ കോണ്‍ഗ്രസില്‍ പ്രവേശിപ്പിക്കരുതെന്ന അഭ്യര്‍ത്ഥന പാര്‍ട്ടി നേതൃത്വം നിരസിച്ചത്‌ അച്ഛനെ ഏറെ വിഷമിപ്പിച്ചിരുന്നെന്നും ഇതാണ്‌ അദ്ദേഹത്തിന്റെ മരണകാരണമെന്നും ദത്ത്‌ പറഞ്ഞു. കോണ്‍ഗ്രസുകാര്‍ തന്നെ കൊന്നുവെന്ന്‌ മരണത്തിന്‌ നാലു ദിവസം മുമ്പ്‌ അച്ഛന്‍ തന്നോട്‌ പറഞ്ഞിരുന്നുവെന്നും സഞ്‌ജയത്‌ പറഞ്ഞു.

സമാജ്‌ വാദി പാര്‍ട്ടിയില്‍ ചേര്‍ന്നാല്‍ കനത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന്‌ ഒരു കേന്ദ്രമന്ത്രിയുടെ സഹായി തന്നെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഈ വാദം അടിസ്ഥാന രഹിതമാണെന്ന്‌ കോണ്‍ഗ്രസ്‌ നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്‌.

എന്നാല്‍ എല്ലാകാര്യങ്ങളും വേണ്ട സമയത്ത്‌ താന്‍ വെളിപ്പെടുത്തുമെന്നും സമാജ്‌വാദി പാര്‍ട്ടില്‍ത്തന്നെ താന്‍ ഉറച്ചുനില്‍ക്കുമെന്നും ദത്ത്‌ ഇതിനോട്‌ പ്രതികരിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+