വിമാനം റാഞ്ചലിനും ആക്രമണത്തിനും പദ്ധതി
മുംബൈ: തീവ്രവാദി ആക്രമണത്തിനും വിമാനം റാഞ്ചലിനും പരിശീലനം ലഭിച്ച എട്ടോളം പൈലറ്റുമാരും വനിതാ ചാവേറുകളും ഇന്ത്യയില്‍ എത്തിയതായി രഹസ്യാന്വേഷണ ഏജന്‍സി റിപ്പോര്‍ട്ട്.
ഇതേത്തുടര്‍ന്ന് രാജ്യത്തെ സുരക്ഷാ സന്നാഹങ്ങള്‍ ശക്തമാക്കി. മുംബൈയിലെ താജ് ഗ്രൂപ്പ് ഹോട്ടലുകളും ചെന്നൈയിലെ ചില ഹോട്ടലുകളും തകര്‍ക്കുമെന്ന് കാണിച്ച് കഴിഞ്ഞ ദിവസം ഇ-മെയിലുകള്‍ വന്നിരുന്നു.
ആറു ദിവസം മുമ്പ് മഹാരാഷ്ട്ര പൊലീസിനും ചില സുരക്ഷാ ഏജന്‍സികള്‍ക്കുമാണ് തീവ്രവാദികള്‍ നുഴഞ്ഞുകയറിയതായി റിപ്പോര്‍ട്ട് ലഭിച്ചത്. ആകെ 20 പേര്‍ ഇന്ത്യയില്‍ എത്തിയിട്ടുണ്ടെന്നാണ് വിവരം. ഇവര്‍ പാകിസ്‌താന്‍ പൗരന്മാര്‍ ആയേയ്‌ക്കാമെന്നും വിമാനം തട്ടിയെടുക്കലും ആക്രമണം നടത്തലുമായിരിക്കും ഇവരുടെ ഉദ്ദേശമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സംഘത്തില്‍ പതിമൂന്നോളം വനിതാ ചാവേറുകളുണ്ടെന്നാണ് അറിയുന്നത്. സംഘം എങ്ങനെയാണ് ഇന്ത്യയില്‍ കടന്നതെന്നോ ഏത് പ്രായക്കാരാണെന്നോ വ്യക്തമല്ല.
ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തെത്തിയ സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് നടപടികള്‍ അലങ്കോലപ്പെടുത്തുകയാവും ഇവരുടെ ലക്ഷ്യമെന്നാണ് കരുതുന്നത്.
ലോക്‌സഭാ തിരഞ്ഞെടുപ്പിന് പ്രചാരണം നടത്തുന്ന ദേശീയ നേതാക്കളെയും ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ക്കിടെ വിദേശതാരങ്ങള്‍ ഉള്‍പ്പെടെയുള്ള കളിക്കാരെയും വധിക്കാന്‍ ഭീകരര്‍ പദ്ധതിയിട്ടിരുന്നതായും ഇന്റലിജന്‍സ് ഏജന്‍സികള്‍ നേരത്തേ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.












Click it and Unblock the Notifications