ജമാ അത്തെ ഇസ്ലാമി എല്‍ഡിഎഫിനെ പിന്തുണക്കും
കോഴിക്കോട്: ലോക്‌സഭാ തിരരഞ്ഞെടുപ്പില്‍ 18 മണ്ഡലങ്ങളില്‍ എല്‍ഡിഎഫിനെ പിന്തുണയ്ക്കാന്‍ ജമാഅത്തെ ഇസ്ലാമി തീരുമാനിച്ചു. പൊന്നാനിയിലും വയനാട്ടിലും യുഡിഎഫിന് പിന്തുണ നല്‍കുമെന്നും ജമാ അത്തെ ഇസ്ലാമി അമീര്‍ ആരിഫ് അലി പ്രഖ്യാപിച്ചു. പൊന്നാനിയില്‍ ഇടി മുഹമ്മദ് ബഷീര്‍ സ്ഥാനാര്‍ത്ഥിയായത് കൊണ്ടാണ് പിന്തുണയ്ക്കുന്നത്. വയനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ എംഐ ഷാനവാസ് മതേതര സ്വഭാവമുള്ളയാളാണെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫ് സ്ഥാനാര്‍ത്ഥികളായി തിരുവനന്തപുരത്തും എറണാകുളത്തും മത്സരിയ്ക്കുന്ന ശശി തരൂരിനെയും കെവി തോമസിനെയും പിന്തുണയ്ക്കില്ലെന്ന് ജമാ അത്തെ ഇസ്ലാമി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇരുവരും സാമ്രാജ്യത്വ ശക്തികളെ പിന്തുണയ്ക്കുന്നവരാണെന്നാണ് സംഘടനയുടെ ആരോപണം.
പൊതുവെ ഇടതുപക്ഷ അനുകൂല സമീപനമാണ് ജമാ അത്തെ ഇസ്ലാമി ഇതുവരെയുള്ള തിരഞ്ഞെടുപ്പുകളില്‍ സ്വീകരിച്ചിരുന്നത്. ഇത്തവണ ഇടതുപക്ഷ അനുകൂല നിലപാട് പ്രത്യക്ഷമായി വേണ്ടെന്നായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇതില്‍ മാറ്റം വരുത്തി 18 മണ്ഡലങ്ങളില്‍ എല്‍ഡിഎഫിനെ പിന്തുണയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു.
ദേശീയ തലത്തില്‍ മതേതര സര്‍ക്കാര്‍ അധികാരത്തില്‍ വരണമെന്നാണ് സംഘടന ആഗ്രഹിയ്ക്കുന്നതെന്നും അമീര്‍ ആരിഫ് അലി പറഞ്ഞു.


Click it and Unblock the Notifications