കോണ്‍ഗ്രസിന് ആശ്വാസം; നസറുദ്ദീന്‍ പിന്‍മാറി
കോഴിക്കോട്: വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ടി നസറുദ്ദീന്‍ കോഴിക്കോട്ടെ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിച്ചു. കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച നടത്തിയതിന് ശേഷമാണ് മത്സര രംഗത്തു നിന്ന് പിന്‍വാങ്ങാന്‍ നസറുദ്ദീന്‍ തീരുമാനിച്ചത്. പത്രിക പിന്‍വലിയ്ക്കാന്‍ വ്യപാരി സംഘടനയില്‍ നിന്നും നസറുദ്ദീന് മേല്‍ സമ്മര്‍ദ്ദമുണ്ടായിരുന്നു.
അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ നസറുദ്ദീന് സീറ്റ് നല്‍കാമെന്ന് കോണ്‍ഗ്രസ് നേതൃത്വം സമ്മതിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
കോഴിക്കോട് മണ്ഡലത്തില്‍ വ്യപാരി വ്യവസായ ഏകോപന സമിതി സ്ഥാനാര്‍ത്ഥിയായി നസറുദ്ദീന്‍ മത്സരിയ്ക്കാന്‍ തീരുമാനിച്ചത് യുഡിഎഫിന് തലവേദന സൃഷ്ടിച്ചിരുന്നു. ചില അപരന്‍മാരും വ്യാഴാഴ്ച പത്രിക പിന്‍വലിച്ചു.
കോട്ടയത്ത് സിപിഎം സ്ഥാനാര്‍ത്ഥി സുരേഷ് കുറുപ്പിന് ഭീഷണിയായിരുന്ന വയനാട് സ്വദേശി സുരേഷ് കുറുപ്പ് പത്രിക പിന്‍വലിച്ചു. പാലക്കാട് എംബി രാജേഷിന്റെ അപരന്‍ രാജേഷും പത്രിക പിന്‍വലിച്ചവരില്‍ ഉള്‍പ്പെടുന്നു.












Click it and Unblock the Notifications