തിരഞ്ഞെടുപ്പിന് ശേഷം യുഡിഎഫ് വികസിപ്പിയ്ക്കും
തിരുവനന്തപുരം: തിരഞ്ഞെടുപ്പിനു ശേഷം കൂടുതല്‍ പാര്‍ട്ടികളെ ഉള്‍പ്പെടുത്തി ഐക്യജനാധിപത്യ മുന്നണി വികസിപ്പിക്കുമെന്ന് യുഡിഎഫ് കണ്‍വീനര്‍ പിപി തങ്കച്ചന്‍ പറഞ്ഞു.
എല്‍ഡിഎഫിന്റെ രാഷ്ട്രീയ പാപ്പരത്തിന് കനത്ത വില നല്കേണ്ടി വരും. കൂടുതല്‍ മതേതര കക്ഷികളെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിയ്ക്കുമെന്ന് തങ്കച്ചന്‍ പറഞ്ഞെങ്കിലും ഇതില്‍ എന്‍സിപിയും ജനതാദളുമുണ്ടുകമോയെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് അദ്ദേഹം വ്യക്തമായ ഉത്തരം നല്കിയില്ല.
തിരുവനന്തപുരത്ത് കേസരി സ്‌മാരക ട്രസ്റ്റ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിയ്ക്കുകയായിരുന്നു തങ്കച്ചന്‍.
സംസ്ഥാന സര്‍ക്കാരിന്റെ ഭരണത്തിന്റെ വിലയിരുത്തലാകും തിരഞ്ഞെടുപ്പെന്ന് ഇടതുമുന്നണി തന്നെ വ്യക്തമാക്കിയ സാഹചര്യത്തില്‍ പരാജയപ്പെട്ടാല്‍ ഇടത് സര്‍ക്കാര്‍ രാജിവെക്കണമെന്നും അദ്ദേഹം പറഞ്ഞു.
എല്‍ഡിഎഫിന്റെ പിഡിപി-ജനപക്ഷം കൂട്ടുകെട്ടിനെയും യുഡിഎഫ് കണ്‍വീനര്‍ രൂക്ഷമായി വിമര്‍ശിച്ചു. എല്‍ഡിഎഫിന് പിന്തുണ പ്രഖ്യാപിച്ച ജമാ അത്തെ ഇസ്ലാമിയുടെ തീരുമാനം കോണ്‍ഗ്രസിനെ ബാധിയ്ക്കില്ല.
താന്‍ പെരുമ്പാവൂരില്‍ മത്സരിക്കുമ്പോള്‍ മദനിയുടെ ചിത്രമുള്ള പോസ്‌റ്റര്‍ അടിച്ചത് പി ഡി പി പ്രവര്‍ത്തകരാണെന്നും അതിനാലാണ് താന്‍ തോറ്റതെന്നും തങ്കച്ചന്‍ ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications