ജനപ്രിയ വാഗ്ദാനങ്ങളുമായി ബിജെപി പ്രകടന പത്രിക
ദില്ലി: വാഗ്ദാനങ്ങള്‍ വാരിക്കോരി കൊടുക്കുന്നതില്‍ തങ്ങളും മോശക്കാരല്ലെന്ന് തെളിയിച്ച് കൊണ്ട് ബിജെപി പ്രകടന പത്രിക പുറത്തിറക്കി.
രാമക്ഷേത്ര നിര്‍മാണ ഇപ്പോഴും തങ്ങളുടെ അജണ്ടയിലുണ്ടെന്ന് വ്യക്തമാക്കി കൊണ്ടാണ് പ്രകടന പത്രിക പുറത്തിറങ്ങിയിരിക്കുന്നത്. എന്നാല്‍ മുന്‍കാലങ്ങളില്‍ സ്വീകരിച്ച കര്‍ശന നിലപാടുകള്‍ മയപ്പെടുത്തി ക്ഷേത്ര നിര്‍മ്മാണത്തിന് നിയമപരമായ സാധ്യത ആരായുമെന്ന് ബിജെപി പറയുന്നു.
നേതാക്കളായ എല്‍കെ അദ്വാനി, രാജ്നാഥ് സിങ്, മുരളീ മനോഹര്‍ ജോഷി, ജസ്വന്ത് സിങ്, വെങ്കയ്യ നായിഡു തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു പ്രകടന പത്രിക പുറത്തിറക്കിയത്.
സാധാരണക്കാര്‍ക്ക് 2 രൂപയ്ക്കു പ്രതിമാസം 35 കിലോ അരി, കാര്‍ഷിക കടങ്ങള്‍ എഴുതിത്തളളല്‍, നാലു ശതമാനം പലിശ നിരക്കില്‍ കാര്‍ഷിക വായ്പ, എല്ലാവര്‍ക്കും കുടിവെളളം, ആദായ നികുതി പരിധി 3 ലക്ഷമായി ഉയര്‍ത്തും, മുതിര്‍ന്ന പൗരന്‍മാരുടെയും വനിതകളുടെയും ആദായ നികുതി മൂന്നര ലക്ഷമാക്കും എന്നിങ്ങനെ ഒട്ടേറെ ജനപ്രിയ വാഗ്ദാനങ്ങള്‍ പ്രകടനപത്രികയിലുണ്ട്.
പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങള്‍
സൈനിക-അര്‍ദ്ധസൈനിക വിഭാഗങ്ങള്‍ക്കു പ്രത്യേക ശമ്പളകമ്മീഷന്‍
ചില്ലറ വില്‍പ്പന മേഖലയില്‍ നേരിട്ടുളള വിദേശ നിക്ഷേപം എടുത്തു കളയും
ഗ്രാമീണ ഐ.ടി മേഖലയില്‍ 1.2 കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും
തൊഴിലാളികള്‍ക്കായി പ്രത്യേക ബാങ്ക് തുടങ്ങും
മാവോയിസ്റ്റുകള്‍ക്കെതിരേ ശക്തമായ നടപടി
മൂന്നുലക്ഷം രൂപയായി ആദായ നികുതി പരിധി ഉയര്‍ത്തും
പെന്‍ഷന്‍ പറ്റിയവരെ ആദായ നികുതിയിനിന്നു ഒഴിവാക്കും
പാവപ്പെട്ട സ്കൂള്‍ കുട്ടികള്‍ക്ക് സൗജന്യ സൈക്കിള്‍
വനിതാസംവരണം നടപ്പാക്കും
സൈനിക വിഭാഗങ്ങളെ വരുമാനനികുതിയില്‍ നിന്നും ഒഴിവാക്കും
സൈന്യത്തില്‍ വന്‍ റാങ്ക്-വണ്‍ പേ പദവി
ജമ്മു കശ്മീരിനു പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയുടെ 370-ാം വകുപ്പ് എടുത്തുകളയും
മിനിമം കൂലി പുതുക്കി നിശ്ചയിക്കും
മാവോയിസ്റ്റുകള്‍ക്കെതിരെ ശക്തമായ നടപടി
രാമക്ഷേത്ര നിര്‍മ്മാണത്തിനു നിയമപരമായ സാധ്യത അന്വേഷിക്കും
പോട്ട നിയമത്തിനു പകരം പുതിയ നിയമം നടപ്പാക്കും
രാമ സേതു സംരക്ഷിക്കും
നദീസംയോജനം നടപ്പാക്കും
സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് തൊഴില്‍-വിദ്യാഭ്യാസ രംഗത്ത് സംവരണം
എല്ലാ പൗരന്മാര്‍ക്കായി ദേശീയ തിരിച്ചറിയല്‍ കാര്‍ഡ്
അംഗന്‍വാടി ജീവനക്കാരുടെ ശമ്പളം ഇരട്ടിയാകും












Click it and Unblock the Notifications