ഗാന്ധിനഗറില്‍ അദ്വാനിക്കെതിരെ സുരേഷ് പട്ടേല്‍
ഗാന്ധിനഗര്‍: ബിജെപിയുടെ പ്രധാനമന്ത്രിസ്ഥാനാര്‍ത്ഥിയായ എല്‍കെ അദ്വാനിയ്‌ക്കെതിരെ കോണ്‍ഗ്രസ് സുരേഷ് പട്ടേലിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനിച്ചു.
2007ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഗാന്ധിനഗറിലെ കാലോള്‍ മണ്ഡലത്തില്‍ നിന്നും വിജയിച്ച സുരേഷ് പട്ടേല്‍ ഗാന്ധിനഗറിലെ ജനസമ്മതനായ നേതാവാണ്. അവരെക്കൂടാതെ നര്‍ത്തകി മല്ലികാ സാരാഭായിയും ഗാന്ധിനഗര്‍ സീറ്റില്‍ നിന്നും സ്വതന്ത്രയായി മത്സരിക്കുന്നുണ്ട്. മല്ലികയ്‌ക്ക് പിന്തുണയേകി ഇടതുപക്ഷം മുന്നോട്ടുവന്നിട്ടുണ്ട്.
ഗാന്ധി നഗറില്‍ നിന്നും ഇത് അഞ്ചാംതവണയാണ് അദ്വാനി മത്സരിക്കുന്നത്. ഇതിന് മുമ്പ് ടി.എന്‍ ശേഷന്‍, ഗുജറാത്ത് പൊലീസ് മേധാവിയായിരുന്ന പി.കെ ദത്ത തുടങ്ങിയ പ്രമുഖരെ അദ്വാനി തോല്‍പ്പിച്ചിട്ടുണ്ട്.
ഇതിനിടെ ബിജെപിയുടെ പ്രകടന പത്രിക വെള്ളിയാഴ്‌ച പുറത്തിറക്കും. കോണ്‍ഗ്രസിന്റെ മൂന്നു രൂപയ്‌ക്ക് അരി നല്‍കുമെന്ന വാഗ്‌ദാനത്തെ മറികടക്കാന്‍ രണ്ടുരൂപയ്‌ക്ക് അരിനല്‍കുമെന്നാണ് ബിജെപി പറയുന്നത്. എന്‍ഡിഎ സര്‍ക്കാറുകളുടെ പദ്ധതികള്‍ ദേശീയ തലത്തില്‍ നടപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രകടന പത്രിക തയ്യാറാക്കിയിരിക്കുന്നത്.












Click it and Unblock the Notifications