കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പവാര്‍ മൂന്നാം മുന്നണിയോഗത്തില്‍ പങ്കെടുക്കില്ല

  • By Staff
Google Oneindia Malayalam News

മുംബൈ: ഭുവനേശ്വറില്‍ ബിജു ജനതാദളിന്റെ നേതൃത്വത്തില്‍ നടത്തുന്ന മൂന്നാം മുന്നണി റാലിയില്‍ എന്‍സിപി നേതാവ്‌ ശരദ്‌ പവാര്‍ പങ്കെടുക്കില്ല.

എന്നാല്‍ അദ്ദേഹം ടെലിഫോണിലൂടെ യോഗത്തെ അഭിസംബോധനചെയ്യും. നേരത്തേ യോഗത്തില്‍ പങ്കെടുക്കുമെന്നായിരുന്നു പവാര്‍ പറഞ്ഞത്‌. ഇതിനെത്തുടര്‍ന്ന്‌ പവാര്‍ മൂന്നാം മുന്നണിയിലേയ്‌ക്ക്‌ നീങ്ങുകയാണെന്ന അഭ്യൂഹങ്ങള്‍ പരന്നിരുന്നു.

പവാര്‍ മൂന്നാം മുന്നണി യോഗത്തില്‍ പങ്കെടുത്തില്ലെങ്കില്‍ നന്നായിരുന്നുവെന്ന്‌ കോണ്‍ഗ്രസ്‌ അഭിപ്രായപ്പെടുകയും ചെയ്‌തിരുന്നു. കോണ്‍ഗ്രസിന്റെ ശക്തമായ സമ്മര്‍ദ്ദത്തെത്തുര്‍ന്നാണ്‌ പവാര്‍ തീരുമാനം മാറ്റിയതെന്നാണ്‌ സൂചന.

പല ഘടകക്ഷികളും യുപിഎയില്‍ നിന്നും പുറത്തേയ്ക്ക് പോയതിനൊപ്പം മൂന്നാം മുന്നണി റാലിയില്‍ പങ്കെടുക്കാന്‍ പവാറും കൂടി തീരുമാനിച്ചതോടെ കോണ്‍ഗ്രസ്‌ അക്ഷരാര്‍ത്ഥത്തില്‍ അങ്കലാപ്പിലായിരുന്നു. ദേശീയകക്ഷിയെന്ന നിലയില്‍ പ്രാദേശിക കക്ഷികളുമായി ദേശീയ തലത്തില്‍ സഖ്യമുണ്ടാക്കുകയില്ലെന്ന്‌ കോണ്‍ഗ്രസ്‌ ആദ്യമേ പ്രഖ്യാപിച്ചിരുന്നു.

ആര്‍ജെഡി, എല്‍ജെപി എന്നിവയില്‍ നിന്നാണ്‌ ഇതിന്‌ ആദ്യത്തെ തിരിച്ചടി ലഭിച്ചത്‌. രണ്ടുകക്ഷികളും ഒരുമിച്ച്‌ ബീഹാറില്‍ കോണ്‍ഗ്രസിനെ തഴഞ്ഞു. തങ്ങളുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി മന്‍മോഹന്‍ സിങ്‌ തന്നെയായിരിക്കുമെന്ന്‌ ലാലുവും പസ്വാനും വ്യക്തമാക്കിയിട്ടുണ്ടെന്നുള്ളതാണ്‌ കോണ്‍ഗ്രസിന്റെ ആശ്വാസം.

കോണ്‍ഗ്രസിന്റെ നിലപാടില്‍ എന്‍സിപിയും പ്രത്യക്ഷമായും പരോക്ഷമായും എതിര്‍പ്പുകള്‍ ഉന്നയിച്ചിരുന്നു. മന്‍മോഹന്‍ കോണ്‍ഗ്രസിന്റെ മാത്രം പ്രധാനമന്ത്രിസ്ഥാനാര്‍ത്ഥിയാണെന്നാണ്‌ പവാര്‍ പറഞ്ഞത്‌.

മതേതര പാര്‍ട്ടികള്‍ യുപിഎ ഉപേക്ഷിച്ച്‌ മൂന്നാം മുന്നണിയ്‌ക്കൊപ്പം ത്തെുന്നതിന്റെ തുടര്‍ച്ചയാണ്‌ എന്‍സിപിയുടെ നടപടിയെന്ന്‌ സിപിഎം പൊളിറ്റ്‌ ബ്യൂറോ അംഗം സീതാറാം യച്ചൂരി അഭിപ്രായപ്പെട്ടു. വെള്ളിയാഴ്‌ച നടക്കുന്ന റാലിയില്‍ പ്രകാശ്‌ കാരാട്ട്‌, എബി ബര്‍ദന്‍ എന്നിവര്‍ പങ്കെടുക്കുന്നുണ്ട്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X