Get Updates
Get notified of breaking news, exclusive insights, and must-see stories!

ജനവിധികാത്ത്‌ കേരളത്തില്‍ 217 പേര്‍

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിന്‌ കേരളത്തില്‍ 217 സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്നു. മൊത്തം 315 പേരായിരുന്നു നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചത്‌. സൂക്ഷ്‌മപരിശോധനയ്‌ക്കുശേഷം ഇതില്‍ 75 പത്രികകള്‍ തള്ളി. 23 പേര്‍ പത്രിക പിന്‍വലിക്കുകയും ചെയ്‌തു. പത്രിക പിന്‍വലിക്കാനുള്ള ദിവസം ഏപ്രില്‍ 2ന്‌ വ്യാഴാഴ്‌ച അവസാനിച്ചു.

കോട്ടയം ലോക്‌സഭാ മണ്ഡലത്തിലാണ്‌ ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്നത്‌. ഇരുപത്‌ പേരാണ്‌ ഇവിടെ ജനവിധി തേടുന്നത്‌. യുഡിഎഫ്‌ സ്ഥാനാര്‍ത്ഥി ജോസ്‌ േെക മാണിയുടെയും എല്‍ഡിഎഫ്‌ സ്ഥാനാര്‍ത്ഥി സുരേഷ്‌ കുറുപ്പിന്റെയും അപരന്മാരാണ്‌ മറ്റുള്ളവര്‍.

ഇതിന്‌ മുമ്പ്‌ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇത്രയേറെ മത്സരാര്‍ത്ഥികള്‍ ഒരേ മണ്ഡലത്തില്‍ മത്സരിക്കാനിറങ്ങിയത്‌ 1996ല്‍കാസര്‍ക്കോട്‌, തൃശൂര്‍, കോട്ടയം എന്നിവിടങ്ങളിലാണ്‌. സ്ഥാനാര്‍ത്ഥികളുടെ എണ്ണം കൂടിയതിനാല്‍ കോട്ടയത്തെ ബുത്തുകളില്‍ വോട്ടുചെയ്യാനുള്ള രണ്ട്‌ ബാലറ്റ്‌ യൂണിയനുകള്‍ വേണ്ടിവരും.

ഒരു യൂണിറ്റില്‍ 16 സ്ഥാനാര്‍ത്ഥികളുടെ പേരും ചിഹ്നവും മാത്രമേ ചേര്‍ക്കാന്‍ സാധിക്കുകയുള്ളു. അങ്ങനെയാണെങ്കില്‍ രണ്ട്‌ യൂണിറ്റുകള്‍ കേരളത്തില്‍ ആദ്യമായി വന്നുവെന്ന പ്രത്യേകതയും ഈ തിരഞ്ഞെടുപ്പിനുണ്ടാകും.

കോട്ടയം കഴിഞ്ഞാല്‍ പിന്നെ ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ത്ഥികള്‍ ഉള്ളത്‌ കോഴിക്കോട്ടും തിരുവനന്തപുരത്തുമാണ്‌. രണ്ടിടത്തും. 16 പേര്‍ വീതമാണ്‌ ജനവിധി തേടുന്നത്‌.

ഏറ്റവും കുറവ്‌ മലപ്പുറം മണ്ഡലത്തില്‍ ഇവിടെ നാലുപേര്‍ മാത്രമേ മത്സരരംഗത്തുള്ളു. ആറ്റിങ്ങല്‍, 14, കൊല്ലം 11, പത്തനംതിട്ട 12, ആലപ്പുഴ 6, ഇടുക്കി 10, എറണാകുളം 10, മാവേലിക്കര 7, ചാലക്കുടി, 11, തൃശൂര്‍ 11, പാലക്കാട്‌ 10, ആലത്തൂര്‍ 9, പൊന്നാനി 13, വയാനട്‌ 13, കണ്ണൂര്‍ 9, കാസര്‍കോട്‌ 7 എന്നിങ്ങനെയാണ്‌ സ്ഥാനാര്‍ത്ഥികളുടെ എണ്ണം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+