സന്തോഷ് മാധവന് ടോട്ടലില്‍ നിക്ഷേപം
തിരുവനന്തപുരം: ടോട്ടല്‍ തട്ടിപ്പ് കേസിലെ മൂന്നാം പ്രതി ചന്ദ്രമതിക്കു വിവാദ സ്വാമി സന്തോഷ് മാധവനുമായി ബന്ധമുണ്ടെന്ന് സൂചന.
അറസ്റ്റിലാകുന്നതിന് മുമ്പും അതിന്‌ശേഷവും സന്തോഷ് മാധവന്‍ ചന്ദ്രമതിയുമായി ഫോണില്‍ ബന്ധപ്പെട്ടതായി ക്രൈംബ്രാഞ്ചിന് വിവരം ലഭിച്ചിരുന്നുവത്രേ. എന്നാല്‍ ഇതിനെക്കുറിച്ച് ക്രൈംബ്രാഞ്ച് ഇതേവരെ അന്വേഷിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിലാണ് വിവരം ലഭിച്ചത്.
ടോട്ടല്‍ ഫോര്‍ യുവിന് എറണാകുളത്തുനിന്നും നിക്ഷേപകരെ കണ്ടെത്തുന്നതിന്റെ ഭാഗമായാണ് ചന്ദ്രമതി സന്തോഷ് മാധവനുമായി ബന്ധപ്പെടുന്നത്. സന്തോഷും ടോട്ടലില്‍ നിക്ഷേപം നടത്തിയിരുന്നുവത്രേ. അതോടൊപ്പം റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ സന്തോഷുമായി ബന്ധമുണ്ടായിരുന്ന പലരും ടോട്ടലില്‍ നിക്ഷേപം നടത്തി.
സന്തോഷ് അറസ്‌റ്റിലാകുന്നതിന് മുമ്പുവരെ ടോട്ടലുമായി അയാള്‍ക്ക് നല്ല ബന്ധമുണ്ടായിരുന്നുവെന്നകാര്യം ക്രൈംബ്രാഞ്ച് മൂടിവയ്‌ക്കുകയായിരുന്നുവത്രേ.
അന്വേഷണം അട്ടിമറിക്കാന്‍ പ്രത്യേക സംഘത്തിന് നേതൃത്വം നല്‍കുന്ന ഉദ്യോഗസ്ഥന്‍ ശ്രമിക്കുന്നുവെന്ന ആരോപണം ശക്തമാകുന്നതിനിടെയാണ് ഇതേക്കുറിച്ച് മുഖ്യമന്ത്രിയുടെ ഓഫിസില്‍ വിവരം ലഭിച്ചിരിക്കുന്നത്.
അന്വേഷണത്തില്‍ സന്തോഷ് മാധവന്‍ ചന്ദ്രമതി ബന്ധം അന്വേഷിക്കാന്‍ നിര്‍ദ്ദേശമുണ്ടായേയ്‌ക്കുമെന്ന് സൂചനയുണ്ട്.












Click it and Unblock the Notifications