മദനി എല്‍ഡിഎഫിന്റെ കറിവേപ്പില: ഹസ്സന്‍
കണ്ണൂര്‍: തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ മദനിയെയും കെ രാമന്‍ പിള്ളയെയും എല്‍ഡിഎഫ് കറിവേപ്പില പോലെ കളയുമെന്ന് കെപിസിസി വക്താവ് എം എം ഹസ്സന്‍.
ഇതറിഞ്ഞുകൊണ്ട് ഉറക്കത്തില്‍ കാലു തിരുമ്മുകയാണ് മദനി. സംഘപരിവാറുമായുള് ഹൃദയബന്ധം തുടരുന്ന വ്യക്തിയാണ് കെ രാമന്‍പിള്ള എന്നിട്ടും അവിശുദ്ധവും അവസരവാദപരവുമായ കൂട്ടുകെട്ടാണ് സിപിഎം ഉണ്ടാക്കിയിരിക്കുന്നത്. നാലു വോട്ടിന് വേണ്ടി എന്തുമാകാം എന്നായിരിക്കുന്നു സ്ഥിതി- അദ്ദേഹം അഭിപ്രായപ്പെട്ടു.
ഭരണനേട്ടം കൊണ്ട് അഭിമാനിക്കാന്‍ അവകാശമില്ലാത്ത സംസ്ഥാന സര്‍ക്കാര്‍ അഴിമതിയുടെ ചെളിക്കുണ്ടാണ്. സര്‍ക്കാറിന്റെ ഭരണം ഈ തിരഞ്ഞെടുപ്പില്‍ വിലയിരുത്തപ്പെടും. ലാവലിന്‍ കേസുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന പുതിയ കാര്യങ്ങളുടെ അടിസ്ഥാനത്തില്‍ ഉടന്‍ സര്‍ക്കാര്‍ പ്രോസിക്യൂഷന് അനുമതി നല്‍കണം.
അന്വേഷണം മരവിപ്പിക്കാനും കാലതാമസമുണ്ടാക്കാനുമുള്ള ശ്രമങ്ങള്‍ക്കെതെ ജനകീയ കോടതി പ്രതികരിക്കും. അഴിമതിയ്‌ക്കും വര്‍ഗീയതയ്‌ക്കും എതിരായ നിലപാടുകളാണ് സാധാരണ എല്‍ഡിഎപ് തിരഞ്ഞെടുപ്പ് അജണ്ടയായി സ്വീകരിക്കാറ്. എന്നാല്‍ ഇത്തവണ ജനപക്ഷത്തിനും പിഡിപിയ്‌ക്കും ഒപ്പം നടന്ന് പിണറായിക്ക് വര്‍ഗിയതയ്‌ക്കെതിരെ ഒന്നും പറയാന്‍ അവര്‍ക്ക് കഴിയാതായിരിക്കുന്നു.
രാജ്യത്ത് ബിജെപി അധികാരത്തില്‍ വരാതിക്കാന്‍ വേണ്ടി പിഡിപി നേരത്തേ സ്വീകരിച്ച നയം യുഡിഎഫ് അംഗീകരിച്ചിരുന്നു. ബസ് കത്തിക്കല്‍ കേസില്‍ യുഡിഎഫ് സര്‍ക്കാര്‍ കൃത്യമായി അന്വേഷണം നടത്തിയതുകൊണ്ടാണ് ഇപ്പോള്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നത്. എല്‍ഡിഎഫ് സര്‍ക്കാറാണ് തുടര്‍ നടപടി സ്വീകരിക്കേണ്ടത്- ഹസ്സന്‍ പറഞ്ഞു.












Click it and Unblock the Notifications