വിദ്യാധരന്‍ കേസ്: 3 പ്രതികള്‍ക്ക് ജീവപര്യന്തം
കൊച്ചി: ഡിവൈഎഫ്ഐ നേതാവ് വിദ്യാധരന്‍ കൊല്ലപ്പെട്ട കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ മൂന്നു പ്രതികള്‍ക്കു ജീവപര്യന്തം തടവും 25,000 രൂപ വീതം പിഴയും വിധിച്ചു. എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി ജസ്റ്റിസ് അശോക് കുമാറാണു ശിക്ഷ വിധിച്ചത്.
കേസിലെ ഒന്നാം പ്രതി ജയ്സണ്‍ (34), നാലും അഞ്ചും പ്രതികളായ ജ്യോതിഷ്(27), ഫൈസല്‍(30) എന്നിവര്‍ക്കാണ് ശിക്ഷ. കൊലപാതകം, കൊലപാതകത്തിന് വേണ്ടി തട്ടിക്കൊണ്ടു പോകല്‍, തെളിവു നശിപ്പിയ്ക്കല്‍, നിയമവിരുദ്ധമായി സംഘം ചേരല്‍ എന്നീ കുറ്റകൃത്യങ്ങള്‍ പ്രതികള്‍ ചെയ്തതായി കോടതി വ്യാഴാഴ്ച കണ്ടെത്തിയിരുന്നു. വിചാരണയ്ക്ക് വിധേയരായവരില്‍ ആറ് പ്രതികളെ തെളിവുകളുടെ അഭാവത്തില്‍ കോടതി വിട്ടയച്ചിരുന്നു.
2003 സെപ്റ്റംബര്‍ 13നാണ് തെക്കന്‍ പറവൂര്‍ ഡിവൈഎഫ്ഐ യൂണിറ്റ് പ്രസിഡന്റ് വിദ്യാധരന്‍ (40)കൊല ചെയ്യപ്പെട്ടത്. ഉദയംപേരൂര്‍ മഠം സ്റ്റോപ്പിന് സമീപത്ത് വച്ച് സൈക്കിളില്‍ പോകുകയായിരുന്ന വിദ്യാധരനെ പ്രതികള്‍ കാറില്‍ കയറ്റിക്കൊണ്ടു പോയി ക്രൂരമായി മര്‍ദ്ദിച്ചു കൊന്ന ശേഷം മൃതദേഹം ഉപേക്ഷിച്ചുവെന്നാണ് കേസ്.
ഈ കേസുമായി ബന്ധപ്പെട്ട് പോലീസിനെ സഹായിച്ച കൊച്ചുപള്ളിയില്‍ വീഡിയോ കാസറ്റ് കട നടത്തുന്ന അജീഷിനെ വകവരുത്താന്‍ ജെയ്സന്റെ നേതൃത്വത്തിലുള്ള സംഘം ശ്രമിച്ചിരുന്നു. ഈ അക്രമത്തില്‍ അജീഷിന്റെ കടയില്‍ ജോലി ചെയ്തിരുന്ന കപില്‍ എന്ന യുവാവ് കൊല്ലപ്പെട്ടിരുന്നു. ഈ കേസിലെ മുഖ്യപ്രതിയായ ജെയ്സണിന്റെ വിചാരണ നടപടികള്‍ പുരോഗമിയ്ക്കുകയാണ്.


Click it and Unblock the Notifications