ഭീകരതയ്‌ക്കെതിരെ ഇന്ത്യയും യുഎസും ഒന്നിക്കണം: ഒബാമ
ലണ്ടന്‍: ഇന്ത്യയുമായുള്ള സൗഹൃദം അമേരിക്കയ്‌ക്ക് സുപ്രധാനമാണെന്ന് പ്രസിഡന്റ് ബരാക് ഒബാമ. ആഗോളതലത്തില്‍ ഇന്ത്യ വന്‍ ശക്തിയാണെന്നും ഇന്ത്യയുടെ മുന്നേറ്റത്തിന് കാരണം മന്‍മോഹന്റെ മികച്ച നയങ്ങളാണെന്നും ഒബാമ പറഞ്ഞു. ജി 20 ഉച്ചകോടിയ്‌ക്കിടെ ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങുമായി നടത്തിയ അനൗദ്യോഗിക ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഒബാമ ഇക്കാര്യങ്ങള്‍ പറഞ്ഞത്.
പ്രധാനമായും പാക്, അഫ്‌ഗാന്‍ പ്രശ്‌നങ്ങളാണ് പത്ത് മിനിറ്റ് നീണ്ട കൂടിക്കാഴ്‌ചയില്‍ ഇരുവരും ചര്‍ച്ച ചെയ്‌തത്. ഭീകരവാദം ഇരു രാഷ്ട്രങ്ങള്‍ക്കും ഭീഷണിയാണെന്നും ഇതിനെതിരെ ഒന്നിച്ചു നില്‌ക്കണമെന്നും ഒബാമയും മന്‍മോഹനും അഭിപ്രായപ്പെട്ടു.
ഇന്ത്യ-യുഎസ് ബന്ധം ആഗോള തലത്തില്‍ പ്രാധാന്യമുള്ളതാണെന്ന് മന്‍മോഹന്‍ പറഞ്ഞു. മുംബൈ ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിന് മുന്നില്‍ കൊണ്ടു വരാന്‍ പാകിസ്‌താന്‍ ആത്മാര്‍ത്ഥതയോടെ പ്രവര്‍ത്തിച്ചാല്‍ മാത്രമേ ആ രാജ്യവുമായി ചര്‍ച്ചകള്‍ ഉണ്ടാകൂവെന്നും കൂടിക്കാഴ്‌ചയ്‌ക്ക് ശേഷം പ്രധാനമന്ത്രി വ്യക്തമാക്കി.
അമേരിക്കന്‍ പ്രസിഡന്റ് പദവി ഏറ്റെടുത്തതിന് ശേഷം ഇതാദ്യമായാണ് ഒബാമ മന്‍മോഹന്‍ സിങ്ങുമായി കൂടിക്കാഴ്‌ച നടത്തുന്നത്. ബ്രിട്ടീഷ് പ്രധാമന്ത്രി ഗോള്‍ഡന്‍ ബ്രൗണ്‍ ഒരുക്കിയ അത്താഴ വിരുന്നിനിടെയായിരുന്നു ഇരുവരും തമ്മിലുള്ള കൂടിക്കാഴ്‌ച നചടന്നത്. ചര്‍ച്ചയ്ക്കിടെ അമേരിക്ക സന്ദര്‍ശനത്തിനായി പ്രധാനമന്ത്രിയെ ഒബാമ ക്ഷണിച്ചു.












Click it and Unblock the Notifications