തിരഞ്ഞെടുപ്പ് അലങ്കോലപ്പെടുത്തുമെന്ന് ഹിസ്‌ബുള്‍
ദില്ലി: ലോക്‌സഭാ തിരഞ്ഞെടുപ്പ് വേളയില്‍ രാജ്യത്ത് ചാവേര്‍ ആക്രമണം നടത്തുമെന്ന് പാക് തീവ്രവാദ സംഘടനയായ ഹിസ്‌ബുള്‍ മുജാഹിദീന്‍ മുന്നറിയിപ്പ്.
സംഘടന തലവന്‍ സലാഹുദ്ദീനാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. തിരഞ്ഞെടുപ്പ് അലങ്കോലപ്പെടുത്താനും വിമാനറാഞ്ചലിനുമായി പരിശീലനം ലഭിച്ച തീവ്രവാദികളും വനിതാ ചാവേറുകളും രാജ്യത്ത് നുഴഞ്ഞുകയറാനിടയുണ്ടെന്ന ഇന്റിലജന്‍സ് റിപ്പോര്‍ട്ടിന് പിന്നാലെയാണ് ഹിസ്‌ബുള്‍ ഭീഷണി.
ജമ്മു കശ്‌മീരില്‍ വോട്ടെടുപ്പ് നടക്കുന്ന ദിവസങ്ങളിലായിരിക്കും ആക്രമണമെന്നാണ് സൂചന. തീവ്രവാദികള്‍ നുഴഞ്ഞുകയറിയേക്കാമെന്ന ഭീഷണിയ്‌ക്കൊപ്പം തന്നെ സോണിയ ഗാന്ധി, എല്‍കെ അദ്വാനി, എകെ ആന്റണി തുടങ്ങി നാല്‍പതോളം പ്രമുഖര്‍ക്കും വധഭീഷണിയുണ്ടെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.
ഇതിന്റെ പശ്ചാത്തലത്തില്‍ എല്ലാവര്‍ക്കുമുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. അടിക്കടി വരുന്ന തീവ്രവാദ ഭീഷണികളും തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യവും കണക്കിലെടുത്ത് തന്ത്രപ്രധാന കേന്ദ്രങ്ങളിലും മറ്റും കര്‍ശന ജാഗ്രതയാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഏര്‍പ്പെടുത്തിയിരിക്കുന്നത്.












Click it and Unblock the Notifications