Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐഎസ്‌ആര്‍ഒ ശാസ്‌ത്രജ്ഞര്‍ക്ക്‌ ലഷ്‌കര്‍ ഭീഷണി

ദില്ലി: പാകിസ്‌താനിലെ തീവ്രവാദ സംഘടനയായ ലഷ്‌കര്‍ ഇ തൊയ്‌ബ ഐഎസ്‌ആര്‍ഒ ശാസ്‌ത്രജ്ഞരെ വധിക്കാന്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്‌.

ബഹിരാകാശ ഗവേഷണ രംഗത്ത്‌ ഇന്ത്യയുടെ കുതിപ്പില്‍ പങ്കാളികളാകുന്ന ശാസ്‌ത്രജ്ഞരെ വധിക്കാനാണ്‌ ലഷ്‌കര്‍ പദ്ധതിയിട്ടത്‌. 2008ല്‍ ബാംഗ്ലൂരില്‍ നടന്ന സ്‌ഫോടനവുമായി ബന്ധപ്പെട്ട്‌ പൊലീസ്‌ അറസ്റ്റുചെയ്‌ത തീവ്രവാദിയായ ഷര്‍ഫാറസ്‌ നവാസില്‍ നിന്നാണ്‌ പൊലീസിന്‌ ഇക്കാര്യങ്ങള്‍ വ്യക്തമായത്‌.

ഐഎസ്‌ആര്‍ഒയിലെ മുതിര്‍ന്ന ശാസ്‌ത്രജ്ഞരായ ജി മാധവന്‍ നായരും, ഉത്തര്‍പ്രദേശില്‍ നിന്നുള്ള ഒരു മുസ്ലീം ശാസ്‌ത്രജ്ഞനും ലഷ്‌കറിന്റെ ഹിറ്റ്‌ലിസ്റ്റില്‍ ഉണ്ടെന്നാണ്‌ നവാസ്‌ പറഞ്ഞത്‌. ഇവരെക്കൂടാതെ അലക്‌സ്‌, സജീവ്‌ നാഥ്‌, സുരേഷ്‌ കുമാര്‍ എന്നീ ശാസ്‌ത്രജ്ഞരും ലഷ്‌കറിന്റെ പട്ടികയിലുണ്ടത്രേ.

ലഷ്‌കറിന്‌ പാക്‌ അധികൃതരുടെ പിന്തുണയുണ്ടെന്നും നവാസ്‌ പറയുന്നു. മസ്‌കറ്റ്‌ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ജാസിമെന്ന്‌ അറിയപ്പെടുന്ന തഹ്‌സിന്‍ എന്ന ലഷ്‌കര്‍ ഭീകരനില്‍ നിന്നാണ്‌ താന്‍ ഇക്കാര്യങ്ങള്‍ മനസ്സിലാക്കിയതെന്നാണ്‌ ഇയാള്‍ അവകാശപ്പെടുന്നത്‌.

ഇതിനിടെ ഈ വെളിപ്പെടുത്തലിനെ സാധൂകരിക്കുന്ന വിധത്തില്‍ ലഷ്‌കര്‍ സാറ്റലൈറ്റ്‌ ഫോണിലൂടെ നല്‍കിയ സന്ദേശം പാക്‌ അധീന കശ്‌മീരിലെ കൊയലില്‍ നിന്നും ഇന്റലിജന്‍സ്‌ വിഭാഗം ചോര്‍ത്തിയിട്ടുണ്ട്‌. ഇവയുടെ പശ്ചാത്തലത്തില്‍ ഐഎസ്‌ആര്‍ഒ ഉള്‍പ്പെടെയുള്ള ശാസ്‌ത്രസാങ്കേതിക സ്ഥാപനങ്ങള്‍ക്കും ശാസ്‌ത്രജ്ഞര്‍ക്കുമുള്ള സുരക്ഷ ശക്തമാക്കിയിട്ടുണ്ട്‌.

പാകിസ്‌താനില്‍ നിന്നും ഗള്‍ഫ്‌ രാജ്യങ്ങളില്‍നിന്നുമുള്ള ഭീകരരുടെ നിര്‍ദ്ദേശങ്ങളനുസരിച്ച്‌ കേരളത്തിലെ തീവ്രവാദികള്‍ എങ്ങനെയാണ്‌ പ്രവര്‍ത്തിക്കുന്നതെന്ന്‌ സിമി പ്രവര്‍ത്തകനായിരുന്ന ഷര്‍ഫാറസ്‌ നവാസിന്റെ വെളിപ്പെുടത്തലിലൂടെ മനസ്സിലാകുന്നതായി ഉന്നത പൊലീസ്‌ വൃത്തങ്ങള്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+