വരുണിന്‍േറത് വളര്‍ത്തു ദോഷം: മായാവതി
ലഖ്നൊ: വരുണിന്റെ അറസ്റ്റ് രാഷ്ട്രീയവത്ക്കരിയ്ക്കാനുള്ള മേനക ഗാന്ധിയുടെ നീക്കത്തിനെതിരെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി മായാവതി രംഗത്ത്. വരുണിന്റെ കുഴപ്പം വളര്‍ത്തു ദോഷമാണന്നും മേനക വരുണിനെ ശ്രദ്ധിച്ച് വളര്‍ത്തിയിരുന്നുവെങ്കില്‍ ഇപ്പോള്‍ ദുഖിക്കേണ്ടി വരില്ലായിരുന്നുവെന്നും മായാവതി പറഞ്ഞു.
ഒരമ്മയ്‌ക്ക് മാത്രമെ തന്റെ വേദന മനസിലാകുകയുള്ളുവെന്ന മേനകയുടെ പ്രസ്‌താവനയോട് പ്രതികരിക്കുകയായിരുന്നു അവര്‍.
ജയിലിലുള്ള വരുണിനെ സന്ദര്‍ശിക്കാന്‍ മേനകാ ഗാന്ധിയെ അനുവദിക്കാതിരുന്നപ്പോളാണ് മേനക അവിവാഹിതയായ മായാവതിക്കെതിരെ ഈ രീതിയില്‍ വിമര്‍ശനമുയര്‍ത്തിയത്.
മേനകയുടെ വിമര്‍ശനം പ്രകോപനപരമാണ്. മദര്‍ തെരേസക്കും മക്കളില്ലായിരുന്നു. പക്ഷേ അവര്‍ ലക്ഷക്കണക്കിന് കുഞ്ഞുങ്ങളെ സ്നേഹിച്ചിരുന്നു. മേനക ഇതെല്ലാം ഓര്‍മ്മിയ്ക്കുന്നത് നല്ലതാണ്.
മേനക വരുണിന്റെ മാത്രം അമ്മയാണ്. എനിക്ക് ഇവിടുത്തെ കോടിക്കണക്കിന് അമ്മമാരുടെ വേദന കാണേണ്ടതുണ്ട്. വരുണിന്റെ പ്രസ്താവന മൂലം കലാപം പൊട്ടിപ്പുറപ്പെട്ടാല്‍ കുട്ടികളെ നഷ്ടപ്പെടുന്ന അമ്മമാരുടെ വിലാപം കാണേണ്ടി വരുമായിരുന്നു.
വരുണ്‍ ചെയ്‌തത് കടുത്ത തെറ്റാണ്. അവര്‍ വ്യക്തമാക്കി. മുസ്‌ലീങ്ങളെ വിമര്‍ശിച്ചുകൊണ്ട് പ്രസംഗം നടത്തിയതിനാണ് വരുണിനെ ദേശ രക്ഷാ നിയമപ്രകാരം കേസെടുത്ത് ജയിലിലടച്ചത്.












Click it and Unblock the Notifications