പിതാവ് പീഡിപ്പിച്ചെന്ന് മകള്‍
ലഖ്‌നൊ: പിതാവ് മാനഭംഗപ്പെടുത്തിയതായി മകളുടെ പരാതി. പതിനൊന്നുകാരിയായ മകളാണ് പിതാവും മാവയ്യ സ്വദേശിയുമായി മുഹമ്മദ് റയീസിനെതിരെ പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.
പിതാവ് തന്നെ ലൈംഗികമായി പീഡിപ്പിച്ച കാര്യം കുട്ടി അമ്മയുടെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു. അമ്മ കാണാതെ തന്നെ ആരുമില്ലാത്ത ഒരിടത്തു കൊണ്ടുപോയി പിതാവ് ലൈംഗികമായി പീഡിപ്പിച്ചിരുന്നുവെന്ന് കുട്ടി പറയുന്നു. മാര്‍ച്ച് 29നാണത്രേ സംഭവം നടന്നത്.
തുടര്‍ന്ന് കുട്ടി കാര്യം അമ്മയോട് പറയുകയും അമ്മയും മകളും ചേര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 375ാം വകുപ്പ് പ്രകാരം റയീസിനെതിരെ കേസെടുത്തിട്ടുണ്ട്.
ലൈംഗിക പീഡനം നടന്നിട്ടുണ്ടോയെന്ന് അറിയാനായി കുട്ടിയെ വൈദ്യ പരിശോധനയ്‌ക്ക് വിധേയയാക്കിയിട്ടുണ്ട്. ഇതിനിടെ നാക പൊലീസ് റയീസിനെ അറസ്റ്റുചെയ്‌തു.












Click it and Unblock the Notifications