Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രിയങ്കയുടെ ഭര്‍തൃപിതാവ്‌ ജീവനൊടുക്കി

ദില്ലി: കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയ ഗാന്ധിയുടെ മകള്‍ പ്രിയങ്കയുടെ ഭര്‍ത്താവ്‌ റോബര്‍ട്ട്‌ വാധ്രയുടെ പിതാവ്‌ രജീന്ദര്‍ വാധ്രയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി.

ദക്ഷിണ ദില്ലിയിലെ ഗസ്റ്റ്‌ ഹൗസിലെ മുറിയില്‍ ഫാനില്‍ തൂങ്ങിമരിച്ച നിലയിലാണ്‌ മൃതദേഹം കണ്ടെത്തിയത്‌. ഹോസ്‌കോസ്‌ മേഖലയിലെ സിറ്റി ഇന്നിലെ ജീവനക്കാരാണ്‌ ആദ്യം ഇദ്ദേഹത്തെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്‌.

വെള്ളിയാഴ്‌ച രാവിലെ 9.30തോടെയായിരുന്നു ജീവനക്കാര്‍ ഫാനില്‍ തൂങ്ങിക്കിടക്കുന്ന നിലയില്‍ രജീന്ദറിനെ കണ്ടത്‌. ജീവനുണ്ടെന്ന്‌ കരുതി ഉടന്‍തന്നെ അദ്ദേഹത്തെ ആശുപത്രിയിലെത്തിയെങ്കിലും മരണം നേരത്തേ സംഭവിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു.

മൃതദേഹം സഫ്‌ദര്‍ജംഗ്‌ ആശുപത്രിയില്‍ പോസ്‌റ്റ്‌ മോര്‍ട്ടം നടത്തി. അറുപത്‌ വയസ്സ്‌ കഴിഞ്ഞ രജീന്ദര്‍ വധേര ഗുരുതരമായ കരള്‍ രോഗത്തെത്തുര്‍ന്ന്‌ സൂപ്പര്‍ സ്‌പെഷ്യാലിറ്റി മാക്‌സ്‌ ആശുപത്രിയില്‍ ചികിത്സയിലായിരുന്നുവെന്ന്‌ പോലീസ്‌ പറഞ്ഞു.

പോസ്‌റ്റ്‌ മോര്‍ട്ടത്തിന്‌ ശേഷം മൃതദേഹം കുടുംബത്തിന്‌ വിട്ടുകൊടുത്തു. വൈകീട്ട്‌ ലോധി ശ്‌മശാനത്തില്‍ സംസ്‌കാരം നടത്തി.

ഉത്തര്‍പ്രദേശിലെ മൊറാദാബാദില്‍ കരകൗശല സംബന്ധമായ ബിസിനസ്‌ ചെയ്‌തുവരുകയായിരുന്നു രജീന്ദര്‍. ഏതാനും വര്‍ഷങ്ങളായി റോബര്‍ട്ട്‌ വധേരയുമായി നല്ല ബന്ധത്തിലായിരുന്നില്ലത്രേ.

പ്രിയങ്കയുമായുള്ള റോബര്‍ട്ടിന്റെ വിവാഹം ഇദ്ദേഹത്തിന്‌ ഇഷ്ടമായിരുന്നില്ലെന്നും സൂചനയുണ്ട്‌. റോബര്‍ട്ടിന്റെ സഹോദരി മിഷേല്‍ ഏതാനും വര്‍ഷം മുമ്പ്‌ ഒരു കാറപകടത്തില്‍ മരിക്കുകയും ചെയ്‌തിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+