സിപിഎമ്മിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി ആര്?
കോട്ടയം: പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി ആരെന്ന് പറയാന്‍ സിപിഎം തയാറാകണമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി എകെ ആന്‍റണി ആവശ്യപ്പെട്ടു. കോട്ടയം പ്രസ് ക്ലബിന്റെ ജനകീയം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുന്നാം മുന്നണി യാഥാര്‍ത്ഥ്യബോധമില്ലാത്തതാണ്. തിരഞ്ഞെടുപ്പിന് മുന്നോടിയായി യുപിഎയും, എന്‍ഡിഎയും അവരുടെ നയപരിപാടികളും പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെയും പ്രഖ്യാപിച്ചു കഴിഞ്ഞു. അധികാരത്തില്‍ വന്നാന്‍ പ്രധാനമന്ത്രി ആരായിരിക്കുമെന്ന് വ്യക്തമാക്കാന്‍ ഇടതുപക്ഷത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല.
വര്‍ഗീയതയ്ക്കെതിരായ പോരാട്ടത്തില്‍ ആത്‌മാര്‍ത്ഥതയുണ്ടെങ്കില്‍ ഒറീസയില്‍ ബിജു ജനതാദളുമായുള്ള കൂട്ടുകെട്ട് സിപിഎം അവസാനിപ്പിക്കണമെന്നും ആന്‍റണി ആവശ്യപ്പെട്ടു.
കേന്ദ്ര സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ സ്വന്തം നേട്ടങ്ങളായി ഉയര്‍ത്തിക്കാട്ടുകയാണ്. ഭീകരാക്രമണം ഇന്ത്യയുടെ അയല്‍രാജ്യങ്ങളിലും നടക്കുന്നുണ്ട്.
അമേരിക്കയുടെ തെറ്റായ സാന്പത്തിക നയങ്ങള്‍ മൂലം സൃഷ്ടിയ്ക്കപ്പെട്ട സാന്പത്തിക മാന്ദ്യം നിലനില്ക്കുന്നു. ഇങ്ങനെ ഒട്ടേറെ വെല്ലുവിളകള്‍ നേരിടുന്ന രാജ്യത്തെ നയിക്കാന്‍ മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തില്‍ വരണമെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications