Get Updates
Get notified of breaking news, exclusive insights, and must-see stories!

മദനിയ്‌ക്കും സൂഫിയയ്‌ക്കും എതിരെ അന്വേഷണം

കൊച്ചി: പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനിയ്‌ക്കും ഭാര്യ സൂഫിയ മദനിയ്‌ക്കുമെതിരെയുള്ള മുഴുവന്‍ കേസുകളും ഗൗരവമായ പുമ്പന്വേഷത്തിന്‌ വിധേയമാക്കണമെന്ന്‌ പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍(ഡിജിപി) വി.ജി ഗോവിന്ദന്‍ നായര്‍ ആഭ്യന്തര വകുപ്പിന്‌ നിര്‍ദ്ദേശം നല്‍കി.

മദനിക്കെതിരെയുള്ള കേസുകളില്‍ കരുതലോടെയായിരിക്കും കോടതിയില്‍ നിലപാടെടുക്കുകയെന്ന്‌ ഡയറക്ടര്‍ ജനറല്‍ സര്‍ക്കാറിനെ അറിയിച്ചിട്ടുണ്ട്‌. ക്രമസമാധാനനില തകര്‍ന്നുവെന്ന ഹൈക്കോടതി പരാമര്‍ശത്തിന്‌ കാരണമായ റഹീം പൂക്കുടശേരിയുടെ കൊലപാതകത്തിലെ സാക്ഷിമൊഴി മദനിക്കെതിരാണെന്നകാര്യവും ഡിജിപി സര്‍ക്കാറിനെ ഓര്‍മ്മപ്പെടുത്തിയിട്ടുണ്ട്‌.

പാനായിക്കുളം സിമി ക്യാമ്പ്‌, വാഗമണ്‍ സിമി പരിശീലനം, റഹീം പൂക്കുടശേരി വധിം എന്നീ കേസുകളില്‍ പങ്കുള്ളവര്‍ പിഡിപിയില്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ടെന്ന്‌ ആരോപിച്ച്‌ സമര്‍പ്പിച്ച സ്വകാര്യ ഹര്‍ജിയിന്മേലുള്ള കോടതി നിര്‍ദ്ദേശത്തെത്തുടര്‍ന്നാണ്‌ ഡിജിപി നേരിട്ട്‌ അന്വേഷണത്തിലിടപെടുന്നത്‌.

ഈ കേസുകളിലെ വിശദമായ രേഖകള്‍ നല്‍കണമെന്ന്‌ ഡിജിപി പൊലീസിനോടാവശ്യപ്പെട്ടു. ഇതുകൂടാതെ അന്വേഷണോദ്യോഗസ്ഥരുമായി നേരിട്ട്‌ ബന്ധപ്പെടാനും അദ്ദേഹം തീരുമാനിച്ചിട്ടുണ്ട്‌. ഹൈക്കോടതിയിലും ആലുവ, തലശേരി സിജെഎം കോടതികളിലുമുള്ള പുതിയ കേസുകളാണ്‌ അന്വേഷിക്കുന്നത്‌.

അതേസമയം കളമശേരിയില്‍ ബസ്‌ കത്തിച്ച കേസില്‍ സൂഫിയ മദനിയ്‌ക്ക്‌ പങ്കുണ്ടെന്ന ആരോപണത്തെക്കുറിച്ചുള്ള അന്വേഷണം പൊലീസ്‌ ആരംഭിച്ചു. അന്വേഷണം ജൂണ്‍ ഒന്നിനകം പൂര്‍ത്തീകരിക്കണമെന്നാണ്‌ ആലുവ സിജെഎം കോടതി പൊലീസിന്‌ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+