പോപ്പുലര്‍ ഫ്രണ്ടിന്റെ ഔദാര്യം വേണ്ട: പിണറായി
കോഴിക്കോട്: എന്‍ഡിഎഫിന്റെ രാഷ്ട്രീയ വിഭാഗമായ പോപ്പുലര്‍ ഫ്രണ്ടിന്റെ ഔദാര്യം സി പി എമ്മിന് വേണ്ടെന്ന് സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍.
ഇത്തവണ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ 18 മണ്ഡലങ്ങളില്‍ യുഡിഎഫിനെ പിന്തുണയ്ക്കുമെന്നും, എറണാകുളത്തും തിരുവനന്തപുരത്തും യുഡിഎഫിന് എതിരായ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും പോപ്പുലര്‍ ഫ്രണ്ട് പ്രഖ്യാപിച്ചിരുന്നു.
വര്‍ഗീയ കക്ഷികളുടെ സൗജന്യം സിപിഎമ്മിന് ആവശ്യമില്ലെന്നും എല്‍ഡിഎഫിന് ചേര്‍ന്ന കൂട്ട് യുഡിഎഫ് ആണെന്നും പിണറായി പറഞ്ഞു. തിരഞ്ഞെടുപ്പില്‍ യുഡിഎഫിനെ പിന്തുണയ്ക്കാനുള്ള പോപ്പുലര്‍ ഫ്രണ്ട് തീരുമാനത്തെക്കുറിച്ച് കോഴിക്കോട് കുറ്റിയാടിയില്‍ സിപിഎം പൊതുയോഗത്തില്‍ പ്രതികരിയ്ക്കുകയായിരുന്നു അദ്ദേഹം.
അതിനിടെ പോപ്പുലര്‍ ഫ്രണ്ടിന്റെ പരസ്യ പിന്തുണ യുഡിഎഫിന് തലവേദന സൃഷ്ടിച്ചിട്ടുണ്ട്. പിന്തുണ വേണ്ടെന്ന് പരസ്യമായി പ്രഖ്യാപിയ്ക്കാന്‍ യുഡിഎഫിന് കഴിയില്ലെന്നിരിയ്ക്കെ ഇക്കാര്യം തിരഞ്ഞെടുപ്പില്‍ സിപിഎം വിഷയമാക്കി ഉയര്‍ത്തിക്കൊണ്ടു വരുമെന്ന കാര്യമുറപ്പാണ്. ഇതുവഴി ഇടത്-പിഡിപി ബാന്ധവത്തെക്കുറിച്ചുള്ള യുഡിഎഫിന്റെ പ്രചാരണത്തിന് മറുപടി നല്കാമെന്ന് സിപിഎം കണക്കു കൂട്ടുന്നു.












Click it and Unblock the Notifications