സന്തോഷിന്റെ പീഡന സിഡി കോടതി പരിശോധിച്ചു
കൊച്ചി: വിവാദ സ്വാമി സന്തോഷ് മാധവനെതിരായ ലൈംഗിക പീഡനക്കേസില്‍ പ്രധാന തെളിവായി ഹാജരാക്കിയ വീഡിയോ സിഡികള്‍ കോടതി പരിശോധിച്ചു.
എറണാകുളം ആഡീഷണല്‍ സെഷന്‍സ് കോടതി ജഡ്‌ജി എ. ഹരിപാലാണ് വെള്ളിയാഴ്‌ച സിഡികള്‍ കണ്ടത്. അടച്ചിട്ട കോടതി മുറിയിലാണ് സിഡി പ്രദര്‍ശിപ്പിച്ചത്.
സന്തോഷ് മാധവനും അയാളുടെ അഭിഭാഷകരും പ്രോസിക്യൂട്ടറും കോടതിമുറിയില്‍ ഉണ്ടായിരുന്നു. പ്രായപൂര്‍ത്തിയാകാത്തതുള്‍പ്പെടെയുള്ള പെണ്‍കുട്ടികളെ പീഡനത്തിന് വിധേയരാക്കി ഇതിന്റെ ദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്‌ത് സന്തോഷ് ബാങ്ക് ലോക്കറില്‍ സൂക്ഷിച്ചിരുന്ന സിഡികള്‍ കേസില്‍ ഇയാള്‍ക്കെതിരായ സുപ്രധാന തെളിവാണ്.
ഇത് തെളിവുകളായി സ്വീകരിക്കാമെന്ന് കഴിഞ്ഞ ദിവസമാണ് കോടതി വ്യക്തമാക്കിയത്. കസെറ്റ് കാണണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് വെള്ളിയാഴ്‌ച ജഡ്‌ജി ഇതിന് തയ്യാറായത്.
കേസിലെ സാക്ഷി വിസ്‌താരം അന്തിമഘട്ടത്തില്‍ എത്തിയിരിക്കുകയാണ്. ഇതിനിടെ വാദി ഭാഗത്തുനിന്നും മൂന്നു സാക്ഷികള്‍ പ്രതിഭാഗത്തേയ്‌ക്ക് കൂറുമാറിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനായ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറെ വെള്ളിയാഴ്‌ച വിസ്‌തരിച്ചിരുന്നു.












Click it and Unblock the Notifications