Get Updates
Get notified of breaking news, exclusive insights, and must-see stories!

മാറാട്‌ ഒന്നാം കലാപം: വിചാരണ തുടങ്ങി

കോഴിക്കോട്‌: മാറാട്‌ ഒന്നാം കലാപവുമായി ബന്ധപ്പെട്ട കേസുകളുടെ വിചാരണ ശനിയാഴ്ച ആരംഭിയ്ക്കുന്നു.മാറാട്‌ പ്രത്യേക കോടതി ജഡ്‌ജി കെവി ഗോപിക്കുട്ടന്‍ മുമ്പാകെയാണ് കേസിന്റെ വിചാരണ നടക്കുക.കലാപത്തോടനുബന്ധിച്ച്‌ മാറാട്‌ തലക്കലകത്ത്‌ പാത്തുമ്മയുടെ വീട്‌ അക്രമിക്കുകയും തീവെച്ച്‌ നശിപ്പിക്കുകയും ചെയ്‌ത കേസിന്റെ വിചാരണയാണ്‌ ആദ്യം നടക്കുന്നത്.

മാറാട്‌ സ്വദേശികളായ പ്രദീപന്‍, സന്തോഷ്‌, പ്രഹ്ല്‌ളാദന്‍, പ്രദാഷ്‌, രഞ്‌ജിത്ത്‌, രജീഷ്‌ എന്നിവരാണ്‌ ഈ കേസിലെ പ്രതികള്‍. 2002 ജനവരി മൂന്നിന്‌ രാത്രി എട്ടരയോടെ പ്രതികളുടെ നേതൃത്വത്തിലുള്ള സംഘം പാത്തുമ്മയുടെ വീട്‌ ആക്രമിച്ചു എന്നാണ്‌ പ്രോസിക്യൂഷന്‍ കേസ്‌. അക്രമത്തില്‍ എണ്‍പതിനായിരം രൂപയുടെ നാശനഷ്ടമുണ്ടായി. പ്രതികളെ മാര്‍ച്ച്‌ 30ന്‌ കുറ്റപത്രം വായിച്ചുകേള്‍പ്പിച്ചിരുന്നു.

മാറാട്‌ ഒന്നാം കലാപവുമായി ബന്ധപ്പെട്ട്‌ അഞ്ച്‌ കൊലക്കേസുകള്‍ ഉള്‍പ്പെടെ 76 കേസുകളാണ്‌ മാറാട്‌ പ്രത്യേക കോടതി മുമ്പാകെ ഉള്ളത്‌. ഇവയിലൊട്ടാകെ അഞ്ഞൂറോളം പ്രതികളുണ്ട്‌.

2002 ജനുവരി 3,4 തീയതികളിലായി നടന്ന കലാപത്തില്‍ മാറാട്‌ സ്വദേശികളായ പി കുഞ്ഞികോയ(32), ടിടി ഷിംജിത്ത്‌ (20), ടിടി കുഞ്ഞുമോന്‍ (60), പിടി യൂനസ്‌ (27), ടിപി അബൂബക്കര്‍ (45) എന്നിവരാണ്‌ കൊല്ലപ്പെട്ടത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+