കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പതിനേഴുകാരിയ്‌ക്ക്‌ താലിബാന്റെ ചാട്ടയടി

  • By Staff
Google Oneindia Malayalam News

ഇസ്ലാമബാദ്‌: ശരീയത്ത്‌ നിയമം നടപ്പാക്കിയ പാകിസ്‌താനിലെ സ്വാത്‌താഴ്‌ വരയില്‍ പ്രണയബന്ധം ആരോപിച്ച്‌ താലിബാന്‍ ഭീകരര്‍ കൗമാരക്കാരിയെ ചാട്ടവാറുകൊണ്ടടിച്ചു.

പൊതുജനമധ്യത്തില്‍ വച്ച്‌ പതിനേഴുകാരിയെ ചാട്ടവാറുകൊണ്ട്‌ അടിച്ച്‌ അവശയാക്കുന്നതിന്റെ രംഗം റെക്കോര്‍ഡ്‌ ചെയ്‌തിട്ടുണ്ട്‌. ഇത്‌ മുന്നറിയിപ്പായി താലിബാന്‍ പ്രവര്‍ത്തകര്‍ ജനങ്ങള്‍ക്കിടയില്‍ വിതരണം ചെയ്യുകയും ചെയ്‌തു.

രണ്ടാഴ്‌ച മുമ്പാണ്‌ പെണ്‍കുട്ടിയെ ഭീകരര്‍ തല്ലിച്ചതച്ചത്‌. ഈ പെണ്‍കുട്ടി ഒരാളുമായി പ്രണയബന്ധത്തിലാണെന്ന്‌ അയല്‍ക്കാരനാണ്‌ താലിബാന്‍ പ്രവര്‍ത്തകര്‍ക്ക്‌ വിവരം നല്‍കിയത്‌. തുടര്‍ന്ന്‌ വിചരണയോ തെളിവെടുപ്പോ കൂടാതെ താലിബാന്‍ ശിക്ഷ വിധിയ്‌ക്കുകയും നടപ്പാക്കുകയുമായിരുന്നു.

പെണ്‍കുട്ടിയെ കമിഴ്‌ത്തിക്കിടത്ത്‌ കാലിലും തലയിലും ബലമായി പിടിച്ചശേഷം മര്‍ദ്ദിക്കുന്നതിന്റെ രണ്ടുമിനിറ്റ്‌ ദൈര്‍ഘ്യമുള്ള വിഡീയോ ചന്തകളില്‍ വില്‍പ്പനയ്‌ക്കെത്തിയിട്ടുണ്ട്‌. സംഭവത്തെ പാക്‌ പ്രസിഡന്റ്‌ ആസിഫ്‌ അലി സര്‍ദാരി അപലപിച്ചിട്ടുണ്ട്‌. സംഭവത്തെക്കുറിച്ച്‌ അന്വേഷണം നടത്താന്‍ പാക്‌ ആഭ്യന്തരമന്ത്രാലയം ഉത്തരവിട്ടതായി മന്ത്രാലയം ഉപദേഷ്ടാവ്‌ റഹ്മാന്‍ മാലിക്‌ അറിയിച്ചു.

തീവ്രവാദികളുമായി പാക്‌സര്‍ക്കാര്‍ വെടിനിര്‍ത്തല്‍ ധാരണയിലെത്തിയ സ്വാത്‌താഴ്‌ വരയില്‍ അനുരഞ്‌ജനക്കരാറിന്റെ ഭാഗമായാണ്‌ ശരീയത്‌ നടപ്പിലാക്കിയത്‌. ഇതിനിടെ സംഭവം വന്‍ വിവാദമായതിന്റെ പശ്ചാത്തലത്തില്‍ അന്വേഷണം നടത്താന്‍ പാക്‌ സുപ്രീം കോടതിയും ഉത്തരവിട്ടിട്ടുണ്ട്‌.

ഒരാഴ്‌ചയ്‌ക്കുള്ളില്‍ പെണ്‍കുട്ടിയെ കോടതിയില്‍ ഹാജരാക്കണമെന്ന്‌ ചീഫ്‌ ജസ്റ്റിസ്‌ ഇഫ്‌തിക്കര്‍ ചൗധരി ആവശ്യപ്പെട്ടു. സംഭവം പാക്‌ ജനതയ്‌ക്ക്‌ ഒന്നടങ്കം നാണക്കേടായെന്ന്‌ പ്രധാനമന്ത്രി യൂസഫ്‌ റാസ ഗീലാനി പ്രതികരിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X