Get Updates
Get notified of breaking news, exclusive insights, and must-see stories!

മുലായത്തിന്റെ വിശദീകരണം തള്ളി

ദില്ലി: മലയാളിയായ ജില്ലാ മജിസ്‌ട്രേറ്റ്‌ മിനിസ്‌തി ദിലീപിനെതിരെ നടത്തിയ പ്രസ്താവനയെക്കുറിച്ച് സമാജ് വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവ് സമര്‍പ്പിച്ച വിശദീകരണം തെരഞ്ഞെടുപ്പു കമ്മീഷന്‍ തളളി.

മുലായത്തിന്‍റെ വിശദീകരണം തൃപ്തികരമല്ലെന്നും മേലില്‍ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തരുതെന്നും കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കി.

മുലായംസിങ്‌ യാദവ്‌ ലോക്‌സഭയിലേക്ക്‌ മത്സരിക്കുന്ന മെയിന്‍പുരിയിലെ ജില്ലാ മജിസ്‌ട്രേട്ടായ മിനിസ്‌തി മണ്ഡലത്തിലെ ചില എസ്‌പി നേതാക്കളുടെ ആയുധ ലൈസന്‍സ്‌ റദ്ദ്‌ ചെയ്‌തിരുന്നു. ഇതില്‍ ക്ഷുഭിതനായ മുലായം മിനിസ്‌തിക്കെതിരെ കടുത്ത ഭാഷയിലാണ്‌ പ്രതികരിച്ചത്‌.

അവരുടെ തലയ്‌ക്ക്‌ തകരാറുണ്ടെന്നും സ്ത്രീയായതു കൊണ്ടു വെറുതെ വിടുന്നുവെന്നാണ് തിരഞ്ഞെടുപ്പ്‌ പ്രചാരണ യോഗത്തില്‍ മുലായം പ്രസംഗിച്ചത്‌. സ്ത്രീകളെ വളരെയധികം ബഹുമാനിക്കുന്ന ഒരാളാണ് താനെന്നും ആവേശത്തിന്റെ പുറത്താണ് അത്തരമൊരു പ്രസ്താവന നടത്തിയതെന്നുമായിരുന്നു മുലായത്തിന്റെ വിശദീകരണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+